ശുദ്ധജലം: കാത്തിരിപ്പിന്​ പരിഹാരമാകുന്നു; തീരദേശവാസികൾക്ക്​ പ്രതീക്ഷ നൽകി ജില്ല കലക്​ടറും ഉദ്യോഗസ്​ഥ സംഘവും പയ്യോളിയിൽ

പയ്യോളി: ശുദ്ധജലത്തിനായി കാത്തിരിക്കുന്ന തീരദേശ നിവാസികൾക്ക് പ്രതീക്ഷ നൽകി ജില്ല കലക്ടറും ഉദ്യോഗസ്ഥ സംഘവും പയ്യോളിയിലെത്തി. ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെയാണ് ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞരും നഗരസഭയിലെ തീരദേശ വാർഡുകളിലെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിച്ചത്. നഗരസഭ ചെയർപേഴ്സൻ അഡ്വ. പി. കുൽസു, വൈസ് ചെയർമാൻ മഠത്തിൽ നാണു, വാർഡ് കൗൺസിലർമാർ എന്നിവർ കലക്ടറെ അനുഗമിച്ചു. തീരദേശത്തെ 23, 24, 25, 26, 27 തുടങ്ങി അഞ്ച് വാർഡുകളിലെ അമ്പതോളം വീടുകളിലെ കിണറുകളും ജലസ്രോതസ്സുകളും സംഘം പരിശോധിച്ചു. കോളനികളിലെ ഒാരോ വീടുകളിലും നടന്നെത്തി ജില്ല കലക്ടറും സംഘവും സ്ത്രീകളുൾപ്പെടെയുള്ളവരിൽനിന്ന് വിവരം ആരാഞ്ഞു. നഗരസഭയിൽ പ്രവർത്തനരഹിതമായ ചെത്തിൽ താര, വലിയ പറമ്പത്ത്, ഭഗവാൻമുക്ക്, വ്യവസായ കേന്ദ്രം, കുടിവെള്ള പദ്ധതികളും കലക്ടറും സംഘവും പരിശോധിച്ചു. കിണറുകളിൽനിന്ന് ശേഖരിച്ച മഞ്ഞവെള്ളം വീട്ടുകാർ സംഘത്തിന് മുന്നിൽ കാണിച്ചു. ഇരുമ്പി​െൻറ അംശം കലർന്നതിനാലാണ് തീരദേശത്തെ കിണറുകളിലെ കുടിവെള്ളം ഉപയോഗശൂന്യമായി കിടക്കുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ വെള്ളത്തിലെ കലർപ്പ് ഒഴിവാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ഉദ്യോഗസ്ഥരെ കലക്ടർ ചുമതലപ്പെടുത്തി. മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ പ്രയോജനപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കും. തോടുകളിലെ കൈയേറ്റം പരിശോധിക്കാൻ റവന്യൂ സംഘത്തെ ചുമതലപ്പെടുത്തി. കിണറുകളിലെ കോളിഫാം ബാക്ടീരിയയുടെ അളവ് കൂടുന്നത് തടയാൻ 10 വീടുകൾക്ക് ഒന്ന് എന്ന നിലയിൽ സെപ്റ്റിക് ടാങ്ക് നിർമിക്കും. ചെത്തിൽ പാടശേഖര സമിതിക്ക് വേണ്ടി നിർമിച്ച കുടിവെള്ള പദ്ധതി പൊതു ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നത് പരിശോധിക്കും. ഇവിടെ പമ്പിങ് നടത്തിയാൽ പ്രദേശത്തെ കിണറുകളിൽ ജല വിതാനം കുറയുമെന്ന പരാതി ട്രയൽ പമ്പിങ് നടത്തി പരിശോധിക്കാനും കലക്ടർ നിർദേശം നൽകി. ഡോ. എസ്. ദീപു, ടെക്നിക്കൽ അസിസ്റ്റൻറ് ശശിധരൻ പള്ളിക്കുടിയിൽ, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ എസ്. സുനിൽ, അസി. എക്സി. എൻജിനീയർ ടി. രവീന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി, തഹസിൽദാർ എം. റംല, പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹൻ, വാട്ടർ ട്രീറ്റ്മ​െൻറ് കൺസൾട്ടൻറ് പി. സുബ്രഹ്മണ്യൻ, പി.വി. രാമചന്ദ്രൻ, ഡി.പി. രവീന്ദ്രൻ, പി.കെ. ഗംഗാധരൻ, അഷറഫ് കോട്ടക്കൽ, പി.ടി. രാഘവൻ, പി. ശശി എന്നിവരും കലക്ടറോടൊപ്പം തീരദേശത്തെത്തി. കുടിവെള്ള സ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കാൻ തീരദേശ വാർഡുകളിൽ ബോധവത്കരണം സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ പി. കുൽസു പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സി.ഡബ്ല്യു.ആർ.ഡി.എമ്മിനോട് നിർദേശിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ തീരദേശവാസികളുടെ യോഗം വിളിച്ചുചേർക്കാനും തീരുമാനമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.