പുൽപറമ്പിൽ സോളിഡാരിറ്റി നെൽകൃഷി തുടങ്ങി

ചേന്ദമംഗലൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് പുൽപറമ്പ് ഘടകം ജൈവനെൽകൃഷി ആരംഭിച്ചു. സോളിഡാരിറ്റി ചേന്ദമംഗലൂർ ഘടകം ഒന്നരയേക്കറിൽ നേരത്തെ നെൽകൃഷി തുടങ്ങിയിരുന്നു. അതേസമയം, ചേന്ദമംഗലൂരിലും പരിസരത്തും ജൈവനെൽക്കൃഷി ചെയ്യാൻ വ്യക്തികളും സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. വർഷങ്ങളോളം വാഴകൃഷി നടന്ന ചക്കിങ്ങൽ അബ്ദുറഹിമാ​െൻറ ഉടമസ്ഥതയിലുള്ള വയലിലാണ് നെൽകൃഷി ആരംഭിച്ചത്. ഞാറ്നടീൽ ഉത്സവം മുക്കം നഗരസഭ കൗൺസിലർ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ശഫീഖ്‌ മാടായി, പെരുവാട്ടിൽ കുഞ്ഞൻ, സി.ടി. അബ്ദുൽ ജബ്ബാർ, കണ്ണങ്ങര അഹമദ്‌ കുട്ടി, ചക്കിങ്ങൽ അബ്ദുറഹിമാൻ, റമീസ്‌ ബീരാൻ, ഒ. ബഹ്‌സാദ്, കെ.ടി. മുഹ്‌സിൻ, ഇ.കെ അൻവർ, ടി.എൻ. അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി. photo soli pulparamba സോളിഡാരിറ്റി പുൽപറമ്പ് ഘടകം സംഘടിപ്പിച്ച ഞാറ്നടീൽ ഉത്സവം മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.