ഗെയിൽ: നഷ്​ടപരിഹാരം നൽകണം

മുക്കം: ഗെയിൽ വാതക പൈപ്പ്ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിക്കും കൃഷിക്കും നഷ്ടപരിഹാരത്തുക അനുവദിക്കണമെന്ന് സി.പി.എം നെല്ലിക്കാപറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം സി.എൻ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എടത്തിൽ ചേക്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജേഷ്, കെ.പി. ഷാജി, സൈനുദ്ദീൻ, അബ്ദുൽ ബാർ എന്നിവർ സംസാരിച്ചു. ചേന്ദമംഗലൂർ ഹയർ സെക്കൻഡറിക്ക് ഇരട്ട നേട്ടം മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമ​െൻററി അഫേഴ്സി​െൻറ ക്വിസ്, പ്രസംഗം എന്നീ മത്സരത്തിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടനേട്ടം. ക്വിസ് മത്സരത്തിൽ യു.പി. അൻജൽ മുഹമ്മദ്, അഫീഫ് മുഹമ്മദ് എന്നിവർ യഥാക്രമം ഒന്നും രണ്ടു സ്ഥാനവും പ്രസംഗത്തിന് ഒ.വി. അനന്തു, യു.പി. അൻജൽ മുഹമ്മദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി. ഉപന്യാസമത്സരത്തിൽ എം.കെ.എച്ച്.എം.എം.ഒ.എച്ച് എസ്.എസിലെ ഇംതിയാസ് അഹമ്മദിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം പൂതപ്പാടി ഗവ. എച്ച്.എസ്.എസിലെ ആദിൽ അഹമ്മദ് നേടി. വിജയികൾക്ക് വ്യാഴാഴ്ച നീലേശ്വരം ജി.എച്ച്.എസ്.എസിൽ രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ ജോർജ് എം. തോമസ് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും. നവരാത്രി മഹോത്സവത്തിന് ഒരുങ്ങി മുക്കം: നവരാത്രി മഹോത്സവം വല്ലത്തായ്പാറ തവനൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 28ന് വൈകീട്ട് ഗ്രന്ഥപൂജ, നവമി ദിവസം പൂജതൊഴൽ, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, വിജയദശമി ദിവസം അഷ്ടദ്രവ്യ ഗണപതിഹോമം, മഹാസരസ്വതിപൂജ, വിദ്യാരംഭം എഴുത്തിനിരുത്തൽ, വാഹനപൂജ എന്നിവ നടക്കും. ഞായറാഴ്ച തിരുവോണ ഊട്ട് നടക്കും. മുക്കം ശ്രീ ത്രിക്കുടമണ്ണ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തെ വരവേൽക്കാൻ ഇക്കുറി വിപുലമായ പരിപാടികളാണ് ഒരുക്കിയത്. അഷ്ടമിരോഹിണി ദിവസം പൂജവെപ്പ്, അടച്ചുപൂജ, സരസ്വതിപൂജ, പൂജയെടുപ്പ്, എഴുത്തിനിരുത്തൽ എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി താമരക്കുളം മാവിടത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. മാമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിലും നവരാത്രിയാഘോഷം വിവിധ പരിപാടികളോടെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.