കൊടുവള്ളി: നാളിതുവരെ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാഭ്യാസ വകുപ്പ് പൂർണ പരാജയമെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. പുസ്തകങ്ങളുടെ അച്ചടി മൂന്ന് ഘട്ടമായി നടത്തുന്നതിലെ അഴിമതി പൊതുസമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. പുസ്തക വിതരണം പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ല ഉപാധ്യക്ഷൻ ഷാജു പി. കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ യു. അബ്ദുൽ ബഷീർ, പി.എം. ശ്രീജിത്ത്, ഒ.കെ. മധു, പി. സിജു, എം. പ്രകാശൻ, സി. അബ്ദുൽ ജബ്ബാർ, ഷഫീഖ്, വി.സി. ഗീത, കെ. ഷൈനി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൻ.പി. മുഹമ്മദ്, ഉമ്മർ, ബെന്നി, ഫസൽ, രഞ്ജിത്, ഉമർ അലി അക്ബർ, മനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.