കൊടുവള്ളി: വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നും ബാറുകളുടെ ദൂരപരിധി വെട്ടിക്കുറച്ച പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുറഹ്മാൻ. വെൽഫെയർ പാർട്ടി പറമ്പത്ത്കാവ് യൂനിറ്റ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡൻറ് സി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി യു.കെ. ഖാദർ, എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി അൻവർ സാദത്ത്, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല സമിതിയംഗം എൻ.പി. ഇർഷാദ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ആർ.വി. സൈനുദ്ദീൻ സ്വാഗതവും എൻ.പി. ഇഖ്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.