കേരളോത്സവ ഫുട്​ബാൾ മേള: വല്ലത്തായ്പാറ എഫ്.സി ജേതാക്കൾ

മുക്കം: പ്രതിഭ കക്കാട് കലാകായിക സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കാരശ്ശേരി പഞ്ചായത്ത് കേരളോത്സവം ഫുട്ബാൾ മേളയിൽ വല്ലത്തായ്പാറ എഫ്.സി ജേതാക്കളായി. രാവിലെ പത്തുമുതൽ വൈകീട്ട് ഏഴുവരെ നീണ്ട ടൂർണമ​െൻറിൽ 24 ടീമുകൾ മാറ്റുരച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ, മെംബർമാരായ സവാദ് ഇബ്രാഹിം, ജി. അബ്ദുൽ അക്ബർ, ദാവൂദ് കോടിച്ചലത്ത്, ഇ. ഹാഷിഫ്, വിപിൻ കാരമൂല എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. അംജദ് വടക്കയിൽ, കെ.സി. അസ്ലഹ്, ടി.പി. അനീസ്, ഫാരിസ്, സൈനുദ്ദീൻ, സി. ഫവാസ്, വി. നിഷാദ്, എം. ലിനീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.