ബേപ്പൂർ: ബസ്സ്റ്റാൻഡിന് സമീപത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്നും വെള്ളക്കെട്ട് ഒഴുക്കിക്കളയണമെന്നും ആവശ്യപ്പെട്ട് പാടത്ത് െറസി. അസോസിയേഷെൻറ നേതൃത്വത്തിൽ ബഹുജന ധർണ നടത്തി. ഓടകളിൽ മാലിന്യം അടിഞ്ഞതുകാരണം ഒഴുക്ക് തടസ്സപ്പെട്ട് കെട്ടിക്കിടക്കുന്നതിനാൽ വഴിയാത്രക്കാർ പ്രയാസത്തിലാണ്. വാഹനങ്ങൾ അതിവേഗതയിൽ പോകുമ്പോൾ ചെളി തെറിക്കുന്നത് നിത്യസംഭവമാണ്. കൊതുക് വളർന്ന് രോഗഭീതി ഉയർത്തുന്നു. േകാർപറേഷൻ മേഖല ഓഫിസ് സ്തംഭിപ്പിക്കുന്ന സമര പരിപാടിക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.എൻ.ടി.യു.സി അഖിലേന്ത്യ െസക്രട്ടറി ഡോ. എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. െറസി. അസോസിയേഷൻ പ്രസിഡൻറ് ഹാജി എം. മമ്മത്കോയ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ. ഗഫൂർ, അബ്ദുൽ ജബ്ബാർ, എം.കെ. ഹംസക്കോയ, സലീം പാടത്ത്, പി. സുഭാഷ്, കെ.സി. ബാബു, എം. സിദ്ധീഖ്, ഒ.കെ. മൻസൂർ, പി. മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.