കോഴിക്കോട്: കോർപറേഷൻ കുടുംബശ്രീ സി.ഡി.എസിെൻറ ആഭിമുഖ്യത്തിൽ ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്തു. സി.ഡി.എസിെൻറ ഡ്രസ് ബാങ്കിൽ നിന്നാണ് വസ്ത്രങ്ങൾ നൽകിയത്. ആദ്യഘട്ടമെന്ന നിലയിൽ 3000 കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങളാണ് നൽകിയത്. പുതുവസ്ത്രങ്ങളും പുനരുപയോഗ വസ്ത്രങ്ങളും ഉണ്ട്. സാരി, ഷർട്ട്, ലുങ്കി, മാക്സി, ചുരിദാർ, കുഞ്ഞുടുപ്പുകൾ, ബെഡ്ഷീറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ആവശ്യമെങ്കിൽ രണ്ടാംഘട്ടമായി തുടർന്നും നൽകും. വസ്ത്രവിതരണത്തിെൻറ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ മീര ദർശക് ക്യാമ്പ് കോഒാഡിനേറ്റർ ഉബൈസ് സൈനുൽ ആബിദിന് നൽകി നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.സി. ബാബുരാജ് അധ്യക്ഷത വഹിച്ചു. അനിത രാജൻ, കെ.പി. വിനയൻ, പി.സി. കവിത, കൗൺസിലർ മുല്ലവീട്ടിൽ മൊയ്തീൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെംബർസെക്രട്ടറി എം.വി. റംസി ഇസ്മായീൽ സ്വാഗതവും സൗത്ത് സി.ഡി.എസ് ചെയർപേഴ്സൻ പ്രമീള ദേവദാസ് നന്ദിയും പറഞ്ഞു. 2012ൽ ആരംഭിച്ച ഡ്രസ് ബാങ്കിലൂടെ ആഘോഷവേളകളിൽ അഗതികൾക്കുള്ള പുതുവസ്ത്രം മെഡി. കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരുണ്യ ഷോപ്പിങ്, ആദിവാസികേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായി വിതരണം ചെയ്യുന്നത്. പുനരുപയോഗത്തിന് സാധ്യമായ, ഉപയോഗിച്ച വസ്ത്രങ്ങൾ ലോൺട്രി ചെയ്ത് നൽകിയാൽ ഡ്രസ് ബാങ്കിൽ സ്വീകരിക്കും. പുതുവസ്ത്രങ്ങളും കുടുംബശ്രീ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.