കൊടിയത്തൂർ-തെയ്യത്തുംകടവ് േറാഡ് വികസനം യാഥാർഥ്യത്തിലേക്ക് മാന്യമായ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകുമെന്ന് യോഗത്തിൽ അധികൃതരുടെ ഉറപ്പ് കോഴിക്കോട്: ഗതാഗതക്കുരുക്കും വീതികുറവും കാരണം കാൽനടപോലും ദുഷ്കരമായ തെയ്യത്തുംകടവ്- കൊടിയത്തൂർ റോഡിെൻറ ശാപമോക്ഷത്തിന് വഴിതെളിയുന്നു. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ തീരുമാനിച്ച ഇൗ റോഡ് സ്ഥലം വിട്ടുകിട്ടുന്നത് സംബന്ധിച്ച് തർക്കമുള്ളതിനാൽ അനിശ്ചിതത്വത്തിലായിരുന്നു. കൊടിയത്തൂരിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് പലതവണ യോഗം ചേർന്നെങ്കിലും സ്ഥലമെടുപ്പ് സംബന്ധിച്ച് ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നാണ് സ്ഥലം എം.എൽ.എ ജോർജ് എം. തോമസും ജില്ല കലക്ടർ യു.വി. ജോസും ചേർന്ന് േറാഡിെൻറ ഇരുവശത്തെയും സ്ഥലമുടമകളുടെ പ്രത്യേക യോഗം കലക്ടറുടെ ചേംബറിൽ വിളിച്ചുചേർത്തത്. 34 കിലോമീറ്റർ നീളത്തിൽ ഇൗ പ്രദേശത്തെ റോഡ് മലയോര ഹൈവേയാക്കി മാറ്റുന്ന പ്രവൃത്തി ഇൗ ഭാഗെത്ത സ്ഥലം വിട്ടുകിട്ടാത്തതിനാൽ മുടങ്ങുന്ന അവസ്ഥയാണുള്ളതെന്ന് എം.എൽ.എ യോഗത്തിൽ വിശദീകരിച്ചു. തുടർന്ന് കലക്ടർ സ്ഥലമുടമകളിൽ ഒാരോരുത്തരിൽനിന്നും അഭിപ്രായമാരാഞ്ഞു. റോഡിെൻറ വീതി സംബന്ധിച്ച് ചെറിയ വിട്ടുവീഴ്ചയാകാമെന്ന് പൊതുമരാമത്ത് എൻജിനീയറും യോഗത്തിൽ അറിയിച്ചു. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുേമ്പാൾ ഉടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് യോഗത്തിൽ കലക്ടർ ഉറപ്പുനൽകി. റോഡിനുവേണ്ടി പൊളിച്ചുമാറ്റുന്ന കെട്ടിടം, മതിൽ, കിണറുകൾ തുടങ്ങിയവക്ക് മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി. ഇൗ തുകകൂടി ഉൾക്കൊള്ളിച്ചാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കുകയെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ ആർ. സിന്ധു യോഗത്തിൽ അറിയിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി.സി. അബ്ദുല്ലയും പ്രദേശത്തെ 25ഒാളം വരുന്ന സ്ഥലമുടമകളും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.