ഉള്ള്യേരിയില്‍ ആളില്ലാ വീടുകളില്‍ മോഷണശ്രമം; കള്ളന്‍ വാതിലുകള്‍ പൊളിച്ച്​ അകത്തുകയറി

ഉള്ള്യേരി: പഞ്ചായത്തിലെ രണ്ടിടങ്ങളില്‍ വീടുകളില്‍ കള്ളന്‍ കയറി. തെരുവത്ത് കടവ് അങ്ങാടിയിലെ കുമ്മങ്കോട്ട് നൂറുദ്ദീ​െൻറ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടി​െൻറ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് മുഴുവന്‍ മുറികളിലെയും അലമാരയും മേശയും തുറന്നു പരിശോധിക്കുകയും സാധനങ്ങള്‍ വാരിവലിച്ചിടുകയും ചെയ്തു. അടുക്കളയിലെയും സ്റ്റോർമുറിയിലെയും ചെറിയ പാത്രങ്ങള്‍ വരെ തുറന്നു നോക്കിയ നിലയിലാണ്. സ്വർണമല്ലെന്ന് കണ്ടതിനാല്‍ അലമാരയില്‍ നിന്ന് കിട്ടിയ ആഭരണങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ച നിലയിലാണ്. പണമോ സ്വർണമോ വീട്ടില്‍ സൂക്ഷിക്കാതിരുന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വീട്ടുടമ കുടുംബസമേതം വിദേശത്താണ്. ഇടക്ക് ബന്ധുക്കള്‍ വന്ന് താമസിക്കാറുണ്ട്‌. ശനിയാഴ്ച രാവിലെ ബന്ധുവായ സ്ത്രീ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഈ വീടിന് അരകിലോമീറ്റര്‍ അകലെ ഉള്ള്യേരി പെട്രോള്‍ പമ്പിനുസമീപത്തെ പി.കെ. ഇമ്പിച്ചിമൊയ്തിയുടെ വീടി​െൻറ മുകള്‍ നിലയിലേക്ക് കോണി വെച്ചു കയറിയ മോഷ്ടാവ് ഒരു വാതില്‍ തകര്‍ത്തെങ്കിലും മറ്റുവാതിലുകള്‍ പൊളിക്കാന്‍ കഴിയാതിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇവിടെയും വീട്ടുടമയും കുടുംബവും വിദേശത്താണ്. രണ്ടിടങ്ങളിലും അത്തോളി പൊലീസ് എത്തി അന്വേഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.