വിദ്യാർഥിയെ മണിക്കൂറുകളോളം ക്ലാസിന് പുറത്ത് നിർത്തി പീഡിപ്പിച്ചതായി പരാതി

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തിരുവമ്പാടി: . തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചതായാണ് പരാതി. ക്ലാസിന് പുറത്ത് നിന്ന് അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ പ്രാഥമികകാര്യങ്ങൾ പോലും നിർവഹിക്കാനാകാതെ കുട്ടിയെ പുറത്ത് നിർത്തിയതായാണ് പരാതി. ഭക്ഷണം പോലും കുട്ടിക്ക് നിഷേധിച്ചത്രെ. ബുധനാഴ്ച സ്പെഷൽ ക്ലാസിന് വരാത്തതിനെതുടർന്നാണത്രെ കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞെത്തിയ താൻ അവശനിലയിലായ മകനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. താഴെ തിരുവമ്പാടി സ്വദേശിയാണ് കുട്ടി. അമ്മ തിരുവമ്പാടി െപാലീസിൽ പരാതി നൽകി. പരാതി ലഭിച്ചതായും കുട്ടിയുടെ മൊഴി എടുത്തിട്ടില്ലെന്നും തിരുവമ്പാടി എസ്.ഐ. അറിയിച്ചു. അതേസമയം, കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്പെഷൽ ക്ലാസിൽ പങ്കെടുക്കാത്തതിനാൽ രക്ഷിതാവിനെ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടതെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.