'മറക്കരുത് നാം കഴിഞ്ഞ വേനലിനെ'

നടുവണ്ണൂർ: വാകയാട് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ടി​െൻറ നേതൃത്വത്തിൽ 'മറക്കരുത് നാം കഴിഞ്ഞ വേനലിനെ' എന്ന സന്ദേശമുയർത്തി ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വരൾച്ച ശാശ്വതമായി പരിഹരിക്കാൻ മഴവെള്ള സംഭരണ പ്രവർത്തനം വഴി സാധിക്കുമെന്ന് വീട്ടുകാരെ ഇവർ ബോധ്യപ്പെടുത്തും. ഇതിനായി തടയണകൾ, മഴക്കുഴികൾ, മരങ്ങൾക്ക് തടമൊരുക്കൽ തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സ്കൗട്ടുകൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വീട്ടുകാരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. അമൽ സജീവ്, ധ്യാൻകൃഷ്ണ, ദേവ നാരായണ ലാൽസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.