പാലേരി: ആധാരം ആധാറുമായി ബന്ധിപ്പിക്കാൻ പാലേരി, ചങ്ങരോത്ത് വില്ലേജ് പരിധിയിൽ സംഘടിപ്പിക്കപ്പെട്ട ക്യാമ്പുകൾ ഭൂവുടമകൾക്ക് ദുരിതമായി. പാലേരി വില്ലേജ് വടക്കുമ്പാട് ഹയർ സെക്കൻഡറിയിൽ നടന്ന ക്യാമ്പിൽ അഞ്ചു വാർഡുകളിൽപ്പെട്ട 3000ത്തോളം ഭൂവുടമകളാണ് പെങ്കടുക്കേണ്ടത്. റവന്യൂ അധികൃതർ ഇതിനുവേണ്ടി ഒരുക്കിയത് ആറു കൗണ്ടറുകളാണ്. പക്ഷേ, അതിൽതന്നെ ഒരു കൗണ്ടറിൽ ബന്ധപ്പെട്ടവർ ഉണ്ടായിരുന്നില്ല. രാവിലെ ആറുമുതൽ എത്തിയ ഭൂവുടമകൾക്ക് ടോക്കൺ കൊടുക്കുകയായിരുന്നു. രണ്ടായിരത്തോളം പേർക്ക് ടോക്കൺ കൊടുത്തെങ്കിലും ഇത്രയും പേരുടെ വെരിഫിക്കേഷൻ നടന്നില്ല. രാവിലെ മുതൽ വയോധികരും കൈക്കുഞ്ഞുങ്ങളുമായെത്തി സ്ത്രീകളും മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. പലരും മടുത്ത് തിരിച്ചുപോയി. ഒന്നോ രണ്ടോ വാർഡുകൾ ഉൾപ്പെടുത്തി ക്യാമ്പ് വെച്ചിരുന്നുവെങ്കിൽ ഇത്രയും പ്രയാസം അനുഭവിക്കേണ്ടിവരില്ലായിരുന്നു. ചില പഞ്ചായത്തിലെ വില്ലേജ് ഒാഫിസിൽ തന്നെ ഇതിനുള്ള സംവിധാനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.