ഹനാ​െൻറ മരണം; കൂട്ടുപ്രതികളെ അറസ്​റ്റ്​ ചെയ്യണം ^ആക്ഷൻകമ്മിറ്റി

ഹനാ​െൻറ മരണം; കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യണം -ആക്ഷൻകമ്മിറ്റി നന്തിബസാർ: കാളിയേറി അസീസി​െൻറ മകൾ ഹനാൻ ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ കൂട്ടുപ്രതികളായ ഭർത്താവി​െൻറ മാതാപിതാക്കളെയും സഹോദരിയെയും അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻകമ്മിറ്റി ആവശ്യപ്പെട്ടു. കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാത്ത െപാലീസ് നടപടിയിൽ യോഗം പ്രതിഷേധിച്ചു. 25ന് നന്തിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ എന്നിവക്ക് നേരിട്ട് പരാതി നൽകുമെന്ന് കമ്മിറ്റി അറിയിച്ചു. യോഗത്തിൽ ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. രൂപേഷ്‌കൂടത്തിൽ, ടി.കെ. പത്മനാഭൻ, എം.കെ. മുഹമ്മദ്, പി. നാരായണൻ, എൻ. ശ്രീധരൻ, ഡോ. ഒ.കെ. ശ്രീനിവാസൻ, പപ്പൻ മൂടാടി, റസൽ നന്തി, നിലയെടുത്തു ഹനീഫ, എൻ.കെ. കുഞ്ഞിരാമൻ, കെ. വിജയരാഘവൻ എന്നിവർ സംസാരിച്ചു. ഹനാ​െൻറ മരണം: സമഗ്ര അന്വേഷണം വേണം -എം.എസ്.എഫ് നന്തി ബസാർ: ഹനാൻ അസീസി​െൻറ ദുരൂഹ മരണം സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരണമെന്ന് എം.എസ്.എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഹനാൻ മരിച്ചിട്ട് ഒരു മാസം തികയാറായിട്ടും പൊലീസ് നിഷ്ക്രിയത്വം കാണിക്കുന്നത് നീതി നിഷേധമാണെന്നും എം.എസ്.എഫ് കുറ്റപ്പെടുത്തി. മണ്ഡലം വൈസ് പ്രസിഡൻറ് പി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജാമിൽ നവാർ അധ്യക്ഷത വഹിച്ചു. ഒ.കെ. ഫാസിൽ, സനബിൽ ഇരുപതാം മൈൽ, മിസ്ഹബ് മുതുകുനി, സിഫാദ് ഇല്ലത്ത്, ഹാഷിർ മൊകേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.