നന്മണ്ട^പനായി റോഡ്​ ശോച്യാവസ്ഥയിൽ

നന്മണ്ട-പനായി റോഡ് ശോച്യാവസ്ഥയിൽ നന്മണ്ട: നന്മണ്ട-പനായി റോഡ് ശോച്യാവസ്ഥയിലായതോടെ യാത്ര ദുരിതമായി. നന്മണ്ടയിൽനിന്നും 3.5 കി.മീറ്റർ സഞ്ചരിച്ചാൽ പനായിയിലേക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന റോഡാണ് തകർന്നത്. നിറയെ കുണ്ടുംകുഴിയുമായതോടെ വലിയ വാഹനങ്ങൾ ബാലുശ്ശേരി റോഡിലൂടെയാണ് ഇപ്പോൾ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്നത്. ഇത് ബാലുശ്ശേരി ടൗണിനെ ഗതാഗതക്കുരുക്കിലാക്കുകയാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറയുന്നതോെട ഇരട്ടി ദുരിതമാകും. കൂടാതെ മഴയിൽ വാഹനങ്ങൾ കുണ്ടിലുംകുഴിയും വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കാടൻകുനിത്താഴം തൊട്ട് പി.സി സ്കൂൾ മുക്കുവരെയാണ് റോഡു തകർച്ച ഏറ്റവും രൂക്ഷം. റീടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഇപ്പോഴും കടലാസിൽതന്നെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.