'മാധ്യമം' വാർത്ത തുണയായി റിയാസി​െൻറ ചികിത്സക്ക്​ എം.എ. യൂസഫലിയുടെ സഹായം

കോഴിക്കോട്: 'മാധ്യമം' വാർത്തയിലൂടെ യുവാവി​െൻറ രോഗവിവരമറിഞ്ഞ് 'ലുലു' ഗ്രൂപ് എം.ഡി എം.എ. യൂസഫലി ചികിത്സാ സഹായം എത്തിച്ചു. മലപ്പുറം നിലമ്പൂരിനടുത്ത അകമ്പാടം സ്വദേശിയായ പ്രവാസി യുവാവ് ചേലക്കാടൻ റിയാസി​െൻറ വൃക്ക മാറ്റിവെക്കാനാണ് 15 ലക്ഷം രൂപ ചികിത്സാസഹായ കമ്മിറ്റിക്ക് കൈമാറിയത്. എം.എ. യൂസഫലിക്കുേവണ്ടി ലുലു കൺവെൻഷൻ സ​െൻറർ ഡയറക്ടർ പി.പി. പക്കർകോയ ശനിയാഴ്ച ചെക്ക് കൈമാറി. റിയാസ് ചികിത്സാ കമ്മിറ്റി വൈസ് ചെയർമാൻ പി.കെ. രായാൻ മാസ്റ്റർ, കൺവീനർ ഡോ. അബ്ദുൽവഹാബ്, ട്രഷറർ ടി. അബ്ദുൽ മജീദ്, ജോയൻറ് കൺവീനർ കല്ലട കുഞ്ഞിമുഹമ്മദ് എന്നിവർ ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. പടം ab5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.