കോഴിക്കോട്: ഇന്തോ-കൊറിയൻ ഓർത്തോപീഡിക് ഫൗണ്ടേഷനും പി.കെ. സുരേന്ദ്രൻ മെമ്മോറിയൽ എജുക്കേഷനൽ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ദ്വിദിന സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പും അന്താരാഷ്ട്ര സന്ധിരോഗ ശിൽപശാലയും ഹോട്ടൽ മലബാർ പാലസിൽ തുടങ്ങി. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട രോഗികൾക്ക് സൗജന്യ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഫ. പി ഗോപിനാഥൻ, ഡോ. സുബിൻ സുരേന്ദ്രൻ, ഡോ. രാജു കറുപ്പാൽ, ഡോ. നിഖിൽ ഗോവിന്ദൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.