കോഴിക്കോട്: മസ്തിഷ്ക മരണം സാക്ഷ്യപ്പെടുത്തുന്നതിന് ഏകീകൃത ചട്ടങ്ങളും മാർഗരേഖകളും ഏർപ്പെടുത്തുന്നതിന് പുറമെ അവയവം സംഭരിക്കാനുള്ള ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ എല്ലാ ജില്ലകളിലും സാധ്യമാക്കണമെന്ന് ഹൃേദ്രാഗ-ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലർ ആൻഡ് ട്രാൻസ്പ്ലാേൻറഷൻ (എസ്.എച്ച്.എഫ്.ടി) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഹൃേദ്രാഗ വ്യാപനവും ജീവിതശൈലി രോഗങ്ങളും തടയുന്നതിന് സമഗ്രമായ പ്രതിരോധ നടപടികളും ബോധവത്കരണ പരിപാടികളും ചികിത്സയും ഒരുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഹോട്ടൽ റാവിസ് കടവിൽ നടന്ന പരിപാടിയിൽ എസ്.എച്ച്.എഫ്.ടി പ്രസിഡൻറ് ഡോ. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഓസ്ട്രിയയിലെ യൂനിവേഴ്സിറ്റി ഓഫ് വിയനയിലെ കാർഡിയാക് സർജൻ ഡോ. ആൻഡ്രിയാസ് സൂക്കർമാൻ, ഡോ. ജോസ് ചാക്കോ പെരിയപുരം, ഡോ. കെ.യു. നടരാജൻ, ഡോ. വി. നന്ദകുമാർ, ഡോ. പി.പി. മോഹനൻ എന്നിവർ സംസാരിച്ചു. ഡോ. ആൻഡ്രിയാസ് സൂക്കർമാൻ, ഡോ. ജയൻ പരമേശ്വർ, ഡോ. കാതറിൻ സുദർശൻ, പ്രഫ. തെരേസ എ. മെക്ഡൊണാഗ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.