സ്​ത്രീസുരക്ഷനിയമങ്ങളുടെ ദുരുപയോഗം ചർച്ച ചെയ്യണം ^പി.സി. ജോർജ്​

സ്ത്രീസുരക്ഷനിയമങ്ങളുടെ ദുരുപയോഗം ചർച്ച ചെയ്യണം -പി.സി. ജോർജ് സ്ത്രീസുരക്ഷനിയമങ്ങളുടെ ദുരുപയോഗം ചർച്ച ചെയ്യണം -പി.സി. ജോർജ് കോഴിക്കോട്: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സമൂഹം ചർച്ച ചെയ്യണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ. പാർട്ടി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. സ്ത്രീസുരക്ഷ നിയമം ദുരുപയോഗം ചെയ്ത് പൊലീസും രാഷ്ട്രീയക്കാരും ഗുണ്ടകളും ബ്ലേഡുകാരും വിലസുന്നു എന്നുപറഞ്ഞാൽ ആർക്കും നിഷേധിക്കാനാവില്ല. ബ്ലേഡുമാഫിയകൾ നേരേത്ത പലിശപ്പണം പിരിക്കാൻ ഗുണ്ടകളെയാണ് നിയോഗിച്ചിരുന്നെതങ്കിൽ ഇപ്പോൾ സ്ത്രീകളെയാണ് വിടുന്നത്. പണം കിട്ടിയില്ലെങ്കിൽ ഉടൻ സ്ത്രീ പീഡനക്കേസ് നൽകുകയാണ്. പീന്നീട് കേസ് കോടതിക്കുപുറത്ത് ഒത്തുതീർപ്പാക്കുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി കായൽ കൈയേറിയ വിഷയത്തിൽ മന്ത്രിയായ ശേഷമുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. എന്നാൽ, അമ്പലത്തി​െൻറ ഭൂമിയും കായലും കൈയേറിയയാളെ എന്തിന് കുട്ടനാട്ടിൽ സ്ഥാനാർഥിയാക്കിയെന്ന് കോടിയേരി വ്യക്തമാക്കണം. ഇടത്, വലത് മുന്നണികൾ കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയെന്നും എൻ.ഡി.എ അഴിമതിയുടെ രാജാക്കന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് ജോയ് വളവിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രതാപചന്ദ്രൻ, റഹ്മത്ത് ബീവി, അനു ശങ്കർ, പ്രീതിൽ േജാസ്, ജിനു പുതുപ്പാടി, വേണുഗോപാൽ കവിയാട്ട്, പ്രതീഷ് കുമാർ, ജോയ് ജോർജ് കല്ലാനോട്, പാർവതി പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു. റുഖിയാബീവി സ്വാഗതവും ഷബീർ എലത്തൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.