യുവതിയുടെ ആത്മഹത്യ: ഭർത്താവിെൻറ അവിഹിതബന്ധം കാരണമെന്ന് കത്ത്

പുൽപള്ളി: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണകാരണം ഭർത്താവി​െൻറ അവിഹിത ബന്ധമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള മരണക്കുറിപ്പ് കണ്ടെത്തി. പുൽപള്ളി കദവാക്കുന്ന് പുളിമൂട്ടിൽ ഗോപിയുടെ മകൾ ദിവ്യയെ (24) ചുണ്ടേലിലെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കഴിഞ്ഞദിവസമാണ് കണ്ടെത്തിയത്. ഭർതൃഗൃഹത്തിൽ യുവതി നിരന്തര പീഠനമേൽക്കേണ്ടി വന്നുവെന്നും ഇതുസംബന്ധിച്ച് നേരത്തെ വൈത്തിരി പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ചുണ്ടേൽ ഭഗവതിപ്പറമ്പിൽ സജീഷിനെതിരെ വൈത്തിരി പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതി​െൻറ പേരിൽ നിരന്തരം പീഡനം ഏറ്റുവാങ്ങേണ്ടിവന്നെന്ന് ദിവ്യ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നാലു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കൽപറ്റ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കദവാക്കുന്നിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. SATWDL14 divya ദിവ്യ വൺ മില്യൺ ഗോൾ; വളൻറിയർമാർക്ക് പരിശീലനം നൽകി കൽപറ്റ: അണ്ടർ17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ഭാഗമായി നടക്കുന്ന വൺ മില്യൺ ഗോൾ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ കൽപറ്റ എം.ജി.ടി ഹാളിൽ ജില്ലയിലെ 23 പഞ്ചായത്തുകളിലെയും മൂന്നു നഗരസഭകളിലെയും 150 സ​െൻററുകളിലെ വളൻറിയർമാർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ല കോഒാഡിനേറ്റർ കെ.എം. ഫ്രാൻസിസ്, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സീസർ ജോസ്, ജില്ല സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ സലീം കടവൻ, എൻ.സി. സാജിദ്, വൺ മില്യൺ ഗോൾ ജില്ല ഐ.ടി കോഒാഡിനേറ്റർ സതീഷ് കുമാർ എന്നിവർ പങ്കെടുത്തു. SATWDL23 വൺ മില്യൺ ഗോൾ വളൻറിയർമാർക്കുള്ള പരിശീലനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.