'മാഗസിൻ വിവാദം; പ്രസിദ്ധീകരണം തടഞ്ഞത് ഫാഷിസം'

നാദാപുരം: ഗവ. കോളജ് വിദ്യാർഥി യൂനിയൻ പുറത്തിറക്കിയ മാഗസിൻ തടഞ്ഞു വെച്ച കോളജ് അധികൃതരുടെ നടപടി ഫാഷിസമാണെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവും മുസ്ലിംലീഗ് നേതാവുമായ അഹമ്മദ് പുന്നക്കൽ. ഒരു വിഭാഗത്തിനെതിരെയും ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയും പരാമർശങ്ങളും സൃഷ്ടികളും അടങ്ങിയതിനാലാണ് മാഗസിൻ തടഞ്ഞു വെച്ചതെന്നാണ് കോളജ് അധികൃതരുടെ നിലപാട്. എന്നാൽ സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് സംവദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന കോളജ് മാഗസിനെതിരെ അധികൃതരുടെ നടപടി നിർഭാഗ്യകരവും അപമാനകരവുമാണെന്ന് ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ആരോപിച്ചു. ഈ വിഷയത്തിൽ സർക്കാറും യൂനിവേഴ്‌സിറ്റി അധിപന്മാരും അവരുടെ നിലപാട്‌ വ്യക്തമാക്കണമെന്നും പുന്നക്കൽ ആവശ്യപ്പെട്ടു. അതിനിടെ സംഭവം വിവാദമായതോടെ മാഗസിൻ പരിശോധിച്ച് തീരുമാനം കൈക്കൊള്ളാൻ ആവശ്യപ്പെട്ട് കോളജ് അധികൃതർ ജില്ല കലക്ടർക്ക്‌ റിപ്പോർട്ട് നൽകിയതായാണറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.