ടി. നസിറുദ്ദീനെ ഇൗ മാസം 26ന് ആദരിക്കും കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏേകാപനസമിതി സംസ്ഥാന പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ടി. നസിറുദ്ദീനെ ഇൗ മാസം 26ന് ആദരിക്കും. ടാഗോർ സെൻറിനറി ഹാളിൽ നടക്കുന്ന ചടങ്ങ് എം.പി. വിരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 37 വർഷമായി വ്യാപരിസംഘടനയെ നയിക്കുന്ന നസിറുദ്ദീൻ ഇൗ രംഗത്തെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ കഴിഞ്ഞതായി അവർ പറഞ്ഞു. എം.പിമാരായ എം.കെ. രാഘവൻ, പി.വി. അബ്ദുൽ വഹാബ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുക്കും. നസിറുദ്ദീനോടുള്ള ആദരസൂചകമായി ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ബിസിനസ് കൺവൻഷൻ സെൻറർ ഒാഫ് ഇന്ത്യ വ്യാപാരികൾക്കായി ഡിപ്ലോമ കോഴ്സും തുടങ്ങും. ഇതിനായി വൈ.എം.സി.എ ക്രോസ്റോഡിൽ 25 സെൻറ് സ്ഥലം വാങ്ങിയിട്ടുണ്ട്. സി.ജെ. ടെന്നിസൺ, കെ. സേതുമാധവൻ, കെ.പി. അബ്ദുൽ റസാഖ്, എ.വി.എം. കബീർ എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.