കുറത്തിപ്പാറ കമ്പിപ്പാലം ഇനിയും പുതുക്കിപ്പണിതില്ല

-കുറ്റ്യാടി: കടന്തറപുഴയുടെ കുറുകെയുള്ള സ​െൻറർ മുക്ക് കുറത്തിപ്പാറ കമ്പിപ്പാലം ജീർണിച്ച് അപകടാവസ്ഥയിലായിട്ടും പുതുക്കിപ്പണിയാൻ താൽപര്യം കാണിക്കാതെ അധികൃതർ. മരുതോങ്കര ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇൗ പാലത്തി​െൻറ അറ്റകുറ്റപ്പണി വെറും പേരിന് മാത്രമാണ് നടത്തിയത്. 25 വർഷം പഴക്കമുള്ള പാലത്തിലൂടെയുള്ള യാത്ര വളരെ സാഹസികമാണ്. ഇരുവശങ്ങളിലുമുണ്ടായിരുന്ന കൈവരിയിലെ കമ്പികൾ ജീർണിച്ച അവസ്ഥയിലാണ്. ഇവിടെ സുരക്ഷിതമായ നടപ്പാലമില്ലാത്തത് ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടാറുണ്ട്. കഴിഞ്ഞ വർഷം ആറ് യുവാക്കൾ ഒഴുക്കിൽപെട്ടപ്പോൾ പാലത്തി​െൻറ ദുരവസ്ഥ സ്ഥലത്തെത്തിയ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും നാട്ടുകാർ ബോധ്യപ്പെടുത്തിയതാണ്. അവിടെ വെച്ച് തന്നെ റിവർ മാനേജ്മ​െൻറ് ഫണ്ടിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് നടപ്പാലം ഉടൻ പണിയാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, വർഷം ഒന്ന് കഴിഞ്ഞിട്ടും പാലവുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിൽ ഒരു നീക്കവും നടന്നിട്ടില്ല. പാലം സംബന്ധമായി മരുതോങ്കര പഞ്ചായത്ത് ആവശ്യമായ നിവേദനങ്ങൾ നൽകിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.