ദിലീപി​െൻറ തിയേറ്ററിന്​ ഭൂമി കൈയേറിയിട്ടില്ലെന്ന്​ വിജിലൻസ്​ റിപ്പോർട്ട്

27ന് തൃശൂർ വിജിലൻസ് കോടതി പരിഗണിക്കും തൃശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപി​െൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ നിർമാണത്തിന് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. തിയറ്റര്‍ സമുച്ചയത്തിന് സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി ൈകയേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നുമാണ് വിജിലൻസ് തൃശൂർ യൂനിറ്റ് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കെട്ടിടത്തി​െൻറ രണ്ടാം നിലയില്‍ നിര്‍മാണം നടന്നിട്ടുണ്ട്. ഇതിന് അനുമതിയുണ്ട്. മുന്‍ കലക്ടര്‍ എം.എസ്. ജയ നിയമവിരുദ്ധമായി ഡി സിനിമാസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. നിലവിലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും വിജിലൻസ് ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. തൃശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 27ന് കേസ് പരിഗണിക്കും. വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരത്തോടെയായിരിക്കും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. മുന്‍ കലക്ടര്‍ എം.എസ്. ജയ, നടൻ ദിലീപ് എന്നിവരെ പ്രതിചേര്‍ത്ത് പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് ത്വരിതാന്വേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.