കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിന് ജീവനക്കാർ പ്രയാസം സഹിക്കണം-മുഖ്യമന്ത്രി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിന് ജീവനക്കാർ പ്രയാസം സഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാപനം ഇപ്പോൾ രൂക്ഷമായ പ്രതിസന്ധിയിലാണ്. രക്ഷപ്പെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സിയെ പുനരുദ്ധരിക്കുേമ്പാൾ ജീവനക്കാർക്ക് ഒേട്ടറെ പ്രയാസങ്ങളുണ്ടാകും. അത് സഹിക്കുകയും സഹകരിക്കുകയും വേണ്ടിവരും. കെ.എസ്.ആർ.ടി.സി നിലനിന്നേ പറ്റൂ. പെൻഷൻകാരുടെ പ്രശ്നത്തിൽ ശാശ്വതപരിഹാരമുണ്ടാക്കും. സ്ഥാപനത്തെയും ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ ഒരിക്കലും കൈവിടില്ല. സി.െഎ.ടി.യുവിൽ അഫിലിയേറ്റ് ചെയ്ത, ജീവനക്കാരുടെ സംഘടനയായ കെ.എസ്.ആർ.ടി.ഇ.എയുടെ 44ാം സംസ്ഥാന സമ്മേളന പൊതുസമ്മേളനം തമ്പാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാർ നയം. ഡ്യൂട്ടി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് സ്ഥാപനത്തിെൻറ അഭിവൃദ്ധി മുൻനിർത്തിയാണ്. പരിമിതികളിൽനിന്ന് ആകാവുന്നതെല്ലാം സർക്കാർ ചെയ്യും. സുശീൽ ഖന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സാമ്പത്തിക പുനഃക്രമീകരണമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് കുറഞ്ഞ പലിശക്ക് വായ്പയെടുത്ത് നിലവിലെ ഭാരിച്ച പലിശ ബാധ്യതയുള്ള കടങ്ങൾ തീർക്കും. മാനേജ്മെൻറ് തലം മെച്ചപ്പെടുത്തുന്നതിന് പ്രഫഷനലുകളെയും ഉയർന്ന റാങ്കിലുള്ള സാേങ്കതിക വിദഗ്ധരെയും വേണ്ടിവരും. സമ്പൂർണ കമ്പ്യൂട്ടർവത്കരണവും ജീവനക്കാരുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികളുമുണ്ടാകും. കെ.എസ്.ആർ.ടി.സി ജീവനക്കാർ രണ്ടാംനിരയിൽ നിൽക്കേണ്ടവരാണെന്ന ധാരണ ചിലർക്കുണ്ട്. എന്നാൽ, പുനരുദ്ധാരണം പൂർത്തിയാകുന്നതോടെ ഏത് സ്ഥാപനത്തിലെ ജീവനക്കാരെക്കാളും അഭിമാനത്തോടെ ആർക്കുമുന്നിലും തല ഉയർത്തി നിൽക്കാവുന്ന സ്ഥിതി ജീവനക്കാർക്കുണ്ടാകും. സ്ഥാപനം എണ്ണത്തിലും വലിപ്പത്തിലും മാത്രമല്ല, കാര്യശേഷിയിലും മികവ് പുലർത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.ഇ.എ പ്രസിഡൻറ് വൈക്കം വിശ്വൻ അധ്യക്ഷതവഹിച്ചു. ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി, കെ.കെ. മധു, കെ.കെ. ദിവാകരൻ, സി.കെ. ഹരികൃഷ്ണൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.