മാവൂർ: സ്വതന്ത്ര കർഷക സംഘം മാവൂർ ടൗൺ ശാഖ ഭാരവാഹികളെ തിരഞ്ഞെടുത്തു. പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം സെക്രട്ടറി പി.കെ. മുനീർ, പി. ഉമ്മർകുട്ടി, സി.കെ. അൻവർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. അഹമ്മദ് കുട്ടി (പ്രസി), പി. അബ്ദുറഹിമാൻ, പി. മുഹമ്മദാലി (വൈസ് പ്രസി), പി. ഹംസ (ജന. സെക്ര), അബ്ദുൽ ഗഫാർ, യു.വി. മുസ്തഫ (ജോ. സെക്ര), ഗഫൂർ ആയോത്ത് (ട്രഷ). റേഞ്ചില്ല; ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ ദുരിതത്തിൽ മാവൂർ: ടവറുണ്ടായിട്ടും ബി.എസ്.എൻ.എല്ലിന് മാവൂരിൽ റേഞ്ചില്ല. പൈപ്പ്ലൈനിൽ പ്രവർത്തിക്കുന്ന ടെലിഫോൺ എക്സ്ചേഞ്ച് വളപ്പിലാണ് ടവറുള്ളത്. ഇതിെൻറ തൊട്ടടുത്ത പ്രദേശങ്ങളിൽ പോലും റേഞ്ച് കിട്ടാതെ മൊബൈൽ ഉപഭോക്താക്കൾ പ്രയാസപ്പെടുകയാണ്. നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. പരാതിയുമായി ചെല്ലുന്നവർക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇൻറർനെറ്റിനും പ്രശ്നമുണ്ട്. കഫേകൾ, ട്രാവൽസുകൾ തുടങ്ങി ദൈനംദിന പ്രവർത്തനത്തിന് ഇൻറർനെറ്റ് ആവശ്യമുള്ളവർക്ക് ബി.എസ്.എൻ.എല്ലിനോടൊപ്പം മറ്റൊരു കണക്ഷൻകൂടി എടുക്കേണ്ട ഗതികേടിലാണ്. സാേങ്കതിക കാരണങ്ങളാണ് പരാതികൾക്ക് ഇടയാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ലാൻഡ്ഫോൺ കണക്ഷൻ സംബന്ധിച്ച ചെറിയ പരാതികൾ പരിഹരിക്കാൻപോലും ആവശ്യത്തിലേറെ സമയമെടുക്കുന്നതായി ഏറെനാളായി പരാതിയുണ്ട്. ബി.എസ്.എൻ.എൽ അനാസ്ഥക്കെതിരെ പ്രദേശത്തെ ഉപഭോക്താക്കൾ സമരപരിപാടികൾ ആലോചിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.