സുല്‍ത്താന്‍ ബത്തേരി: മന്ദംകൊല്ലി, പഴുപ്പത്തൂര്‍ ജനവാസകേന്ദ്രങ്ങളിൽ കടുവയുടെ സാന്നിധ്യം ജനങ്ങളില്‍ ഭീതി പരത്തുന്നു. ഈ ഭാഗങ്ങളില്‍ മാസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസവും കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുന്നത്. തൊട്ടടുത്തുള്ള ബീനാച്ചി എസ്റ്റേറ്റിലെ കാടുകയറിയ ഭാഗങ്ങളിലാണ് കടുവ തമ്പടിച്ചിരിക്കുന്നതെന്നാണ് വനം അധികൃതരുടെ നിഗമനം. 540 ഏക്കറോളം വരുന്ന എസ്റ്റേറ്റില്‍ കടുവക്കായി തിരച്ചില്‍ നടത്തുന്നതും പ്രായോഗികമല്ല. എന്നാല്‍, വളര്‍ത്തു മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ ഒരുങ്ങുന്നത്. ബീനാച്ചി എസ്റ്റേറ്റില്‍ കടുവയുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കാടുകയറി മൂടിയതിനാല്‍ കടുവയെ കണ്ടെത്താന്‍ സാധ്യമല്ല. ശനിയാഴ്ച എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള മന്ദംകൊല്ലിയിലെ സദാനന്ദെൻറ കാളക്കുട്ടനെ കടുവ കൊന്നിരുന്നു. പിന്നീടും കൃഷിയിടത്തില്‍ കാല്‍പാടുകള്‍ കണ്ടതോടെയാണ് വനംവകുപ്പ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കുപ്പാടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ടി. ശശികുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. ജനവാസ കേന്ദ്രത്തിലിറങ്ങി വളര്‍ത്ത് മൃഗങ്ങളെ കൊന്നുതിന്ന ശേഷം എസ്റ്റേറ്റിനുള്ളിലേക്ക് കയറുകയാണ് കടുവ ചെയ്യുന്നത്. പഴുപ്പത്തൂര്‍ ഭാഗത്തെ മിക്ക കൃഷിയിടത്തിലും കാല്‍പാടുകള്‍ കാണാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. കൃഷിയിടത്തില്‍ പണിയെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തൊഴിലാളികള്‍ പേടിച്ചിട്ട് തോട്ടങ്ങളില്‍ പണിക്ക് പോകാത്ത അവസ്ഥയുമുണ്ട്. ഇവിടെ കടുവയുടെ സാന്നിധ്യം ആദ്യമല്ലെങ്കിലും വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്നത് ആദ്യമാണ്. ജനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാവുന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പ്രദേശവാസികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിവേദനം നല്‍കിയിരുന്നു. ഏറെ ദൂെരയല്ലാത്ത പാപ്ലശ്ശേരിയിലും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കടുവയിറങ്ങി വളര്‍ത്തുമൃഗത്തെ കൊന്നിരുന്നു. ചീരാലില്‍ ഭീതി പരത്തിയ കടുവയെ ഇതുവരെ പിടികൂടാനും സാധിച്ചിട്ടില്ല. വീട്ടുമുറ്റത്തും കൃഷിയിടത്തിലും കടുവ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ ആശങ്കകള്‍ക്കൊപ്പം ജോലിക്ക് പോകാനാവാതെ നിത്യവരുമാനവും മുടങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ------------ കടുവശല്യത്തിന് പരിഹാരം കാണണം -ഡി.വൈ.എഫ്.ഐ സുല്‍ത്താന്‍ ബത്തേരി: മന്ദംകൊല്ലി, പഴുപ്പത്തൂര്‍ ഭാഗത്ത് രൂക്ഷമായി തുടരുന്ന കടുവശല്യത്തിന് പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ മന്ദംകൊല്ലി യൂനിറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കടുവ കര്‍ഷകെൻറ വളര്‍ത്തുമൃഗത്തെ കൊന്നിരുന്നു. കൃഷിയിടത്തിലും നിരന്തരമായ സാന്നിധ്യമുണ്ട്. കടുവയെ കണ്ടവരുമുണ്ട്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം പുറത്തിറങ്ങാന്‍ പറ്റാതെ ഭീതിയിലാണ് ജീവിക്കുന്നത്. കടുവശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതര്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് ജിഷ്ണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബി. പ്രശാന്ത്, കെ.എസ്. പ്രശാന്ത്, സുര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. ----------- 'ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടണം' സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മന്ദംകൊല്ലിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങി വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ പിടികൂടാന്‍ അധികൃതര്‍ തയാറാവണമെന്ന് കേരള കോണ്‍ഗ്രസ് (എം) ഏരിയ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. രാത്രിയായാല്‍ മന്ദംകൊല്ലി, പഴുപ്പത്തൂര്‍ പ്രദേശങ്ങളിൽ ആളുകൾ ഭീതിയോടെയാണ് ജീവിക്കുന്നത്. നാട്ടുകാരുടേയും വളര്‍ത്തു മൃഗങ്ങളുടേയും ജീവന് സംരക്ഷണം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.എ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി വി.പി. അബ്ദുൽഗഫൂര്‍ ഹാജി, ബേബി പുളിമൂട്ടില്‍, അബ്ദുറസാഖ്, കെ.കെ. ഹരിദാസ്, ടോം തോമസ്, പി.ആര്‍. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ---------- ----------- വൈത്തിരി ഉപജില്ല സ്കൂൾ ഗെയിംസ് കൽപറ്റ: വൈത്തിരി ഉപജില്ല സ്കൂൾ ഗെയിംസ് മത്സരങ്ങൾക്ക് കൽപറ്റയിൽ തുടക്കമായി. ഗെയിംസിെൻറ ഔദ്യോഗിക ഉദ്ഘാടനം കൽപറ്റ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ആലി ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് എ.ഇ.ഒ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അശോക് കുമാർ, ടോണി ഫിലിപ്പ്, എൻ.സി. സാജിദ് ബക്കർ, ഡൈനി വർഗീസ്, പി.കെ. രാജീവ് എന്നിവർ സംസാരിച്ചു. WEDWDL5 വൈത്തിരി ഉപജില്ലതല സ്കൂൾ ഗെയിംസ് മത്സരങ്ങൾ മുനിസിപ്പൽ വൈസ് ചെയർമാൻ പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.