പാരിസ് ഉടമ്പടിക്കപ്പുറവും പ്രവർത്തിക്കാൻ തയാർ -ഇന്ത്യ യുനൈറ്റഡ് നേഷൻസ്: ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് കുറക്കാൻ പാരിസ് ഉടമ്പടിയിൽ പറയുന്നതും അതിനപ്പുറവും ചെയ്യാൻ ഇന്ത്യ തയാറാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. െഎക്യരാഷ്ട്ര സഭയിൽ 'രാജ്യനേതാക്കളുടെ പരിസ്ഥിതി ഉടമ്പടി സമ്മേളനത്തിൽ' സംസാരിക്കുകയായിരുന്നു അവർ. പരിസ്ഥിതിയും വികസനവും സംബന്ധിച്ച ചർച്ചകൾക്ക് പരമപ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും അവർ പറഞ്ഞു. ഇന്ത്യക്കും ചൈനക്കും അർഹിക്കാത്ത നേട്ടമുണ്ടാക്കും എന്ന കാരണമുന്നയിച്ച് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയിൽനിന്ന് കഴിഞ്ഞ ജൂണിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറിയിരുന്നു. ഇതേതുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതിനിടെയാണ് കാലാവസ്ഥ കരാറിനോടുള്ള പ്രതിബദ്ധത രാജ്യം വ്യക്തമാക്കിയത്. കാർബൺ മാലിന്യം പുറന്തള്ളുന്നതിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ആേഗാള താപനില ഉയരുന്നതിന് തടയിടാനും വർഷംതോറും രണ്ട് ഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാനും നിഷ്കർഷിക്കുന്ന പാരിസ് ഉടമ്പടിയിൽ മറ്റ് 190 രാജ്യങ്ങൾക്കൊപ്പം 2015 ഡിസംബറിലാണ് ഇന്ത്യയും ഒപ്പുവെച്ചത്. 1997ലെ ക്യോേട്ടാ പ്രോേട്ടാകോളിന് പകരമായാണ് പാരിസ് ഉടമ്പടി നിലവിൽവന്നത്. സമ്മേളനത്തിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.