കൊടുവള്ളി: കൊടുവള്ളി കേന്ദ്രീകരിച്ച് രൂപവത്കരിച്ച ബ്ലാക്ക് തിയറ്ററിെൻറ ആദ്യ നാടകമായ 'നൊണ' 30-ന് വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് ടാഗോർ ഹാളിൽ അരങ്ങേറും. കൊടുവള്ളിക്കടുത്ത് വാരിക്കുഴിത്താഴത്ത് രണ്ടു മാസത്തിലേറെയായി നടക്കുന്ന റിഹേഴ്സൽ ക്യാമ്പിൽ നാട്ടിൻപുറത്തുകാരായ 25-ഓളം വരുന്ന യുവതി യുവാക്കളാണ് രാവും പകലുമായി നാടകം അരങ്ങിലെത്തിക്കാനായി പണിയെടുക്കുന്നത്. ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ആധുനിക സംവിധാനങ്ങളാണ് നാടകത്തിനായി ഉപയോഗപ്പെടുത്തുന്നത്. ദേശീയ-, അന്തർ ദേശീയ തലങ്ങളിൽ ഒട്ടനവധി പുരസ്കാരങ്ങൾ നേടിയ ജിനോ ജോസഫാണ് 'നൊണ'യുടെ രചനയും സംവിധാനവും. ദേശീയ ശ്രദ്ധ നേടിയ മത്തി, കാണി, ആരാച്ചാർ, ചിരി തുടങ്ങിയ നാടകങ്ങളുടെ സംവിധായകനായ ജിനോ ജോസഫ് കേരള സാഹിത്യ അക്കാദമിയുടെയും സംഗീത അക്കാദമിയുടെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കൊടുവള്ളി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു കൺവീനറും മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ കിഷോർ കുമാർ ചെയർമാനും ഒ. പുഷ്പൻ ട്രഷററും പി. പ്രദീപ് മാനേജരുമായ 19 അംഗ കമ്മിറ്റിയാണ് തിയറ്ററിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആഗസ്റ്റ് 20ന് കൊടുവള്ളിയിൽ നടന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ.യാണ് നാടക തിയറ്റർ ഉദ്ഘാടനം ചെയ്തത്. സിനിമ-നാടക പ്രവർത്തകനായ മുഹമ്മദ് പേരാമ്പ്ര തിയറ്ററിെൻറ ആദ്യ നാടകത്തിെൻറ പേര് പ്രഖ്യാപിച്ചു. നാടകത്തിെൻറ സഹസംവിധാനം സുധി പാനൂരും, കലാ സംവിധാനം ഹരിപ്രസാദുമാണ് നിർവഹിക്കുന്നത്. മിഥുൻ മുസാഫർ, എ.കെ. ഷാജി, അനിൽകുമാർ, ഹരിഹരൻ പണിക്കർ, കെ.കെ. അരുൺ തുടങ്ങി 25-ഓളം കലാകാരന്മാരാണ് നാടകത്തലൂടെ 'നൊണ' പറയാൻ അരങ്ങത്ത് വരുന്നത്. പ്രവേശന പാസുകൾക്ക് - 8281733004, 9446308545. photo: Kdy-1 nuna drama കൊടുവള്ളിയിൽ നടക്കുന്ന 'നൊണ' നാടകത്തിെൻറ റിഹേഴ്സൽ ക്യാമ്പിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.