നാദാപുരം: കല്ലാച്ചി വളയം റോഡിലെ ഓത്തിയിൽ മുക്കിൽ കടയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് സ്‌കൂട്ടർ തകർന്നു. റീജൻസി ഷോപ്പിെൻറ മതിലാണ് സമീപത്തെ മമ്മള്ളി ഫാറൂഖ് അബ്ദുല്ലയുടെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീണത്. വീടിെൻറ മുറ്റത്തെ ഷെഡിൽ നിർത്തിയിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടറിനുമേൽ കല്ല് പതിച്ചതിനാൽ സ്‌കൂട്ടർ ഭാഗികമായി തകർന്നു. ഫാറൂഖിെൻറ ഭാര്യയും മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ അധ്യാപികയുമായ പി.കെ. നസീമയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടർ. ഇതേ ഷെഡിൽ നിർത്തിയിരുന്ന കാർ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. photo: bike accident22.jpg കല്ലാച്ചി ഓത്തിയിൽ മുക്കിൽ റീജൻസി ഷോപ്പിെൻറ ചുറ്റുമതിൽ ഇടിഞ്ഞുവീണ് തകർന്ന സ്‌കൂട്ടർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.