മര്‍കസ് വ്യാപാരി സമ്മേളനം കാരന്തൂർ: മര്‍കസിനു കീഴിലെ വ്യാപാരി വ്യവസായികളുടെ കൂട്ടായ്‌മയായ മർകസ് ചേംബര്‍ ഇൻറര്‍നാഷനലിനു കീഴില്‍ നാലാമത് വ്യാപാരി സമ്മേളനം സംഘടിപ്പിച്ചു. കെ.ആർ.എസ് ഗ്രൂപ് ചെയര്‍മാന്‍ സി.പി. കുഞ്ഞിമുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് വൈസ് പ്രസിഡൻറ് കെ.കെ. അഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍ പ്രാർഥന നിര്‍വഹിച്ചു. മര്‍ച്ചൻറ്സ് ചേംബര്‍ ഇൻറര്‍നാഷനല്‍ പ്രസിഡൻറ് സി.പി. മൂസ ഹാജി അപ്പോളോ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖപ്രഭാഷണം നടത്തി. മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി വിഷയാവതരണം നടത്തി. മര്‍കസ് നോളജ്‌സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഹാപ്പി ഗ്രൂപ് ചെയര്‍മാന്‍ എം. ഖാലിദ്, വിക്ടറി സിദ്ദീഖ് ഹാജി കോവൂര്‍ എന്നിവർ സംസാരിച്ചു. അമീര്‍ ഹസന്‍ സ്വാഗതവും ടി.കെ. അതിയ്യത്ത് നന്ദിയും പറഞ്ഞു. poto markaz vayapari1.jpg markaz vayapari2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.