മലയോരത്തെ കുടിയിറക്ക് ഭീഷണി അവസാനിപ്പിക്കണം

പേരാമ്പ്ര: കൂരാച്ചുണ്ട്, കാന്തലാട്, കായണ്ണ, ചക്കിട്ടപാറ വില്ലേജുകളിലായി ഏഴ് പതിറ്റാണ്ടോളമായി താമസിക്കുന്നവരെ കുടിയിറക്കാനുള്ള വനംവകുപ്പി​െൻറ നീക്കം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണ മിഷൻ ആവശ്യപ്പെട്ടു. 1977 വരെയുള്ള കുടിയേറ്റക്കാർക്ക് പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും റവന്യൂ ഫോറസ്റ്റ് സംയുക്ത സർവേ പൂർത്തിയാക്കാത്തതിനാൽ പ്രശ്ന പരിഹാരമായിട്ടില്ല. ഈ പ്രശ്നത്തിൽ സർക്കർ ശാശ്വത പരിഹാരമുണ്ടാക്കണമെന്നും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും കൂട്ടിച്ചേർത്തു. ജില്ല ഭാരവാഹികൾ കലക്ടറുമായി ചർച്ച നടത്തുകയും ജോയൻറ് വെരിഫിക്കേഷൻ ഡിസംബർ 31നകം പൂർത്തിയാകുമെന്നും അതുവരെ നടപടികളൊന്നും ഉണ്ടാവുകയില്ലെന്നും കലക്ടർ അറിയിച്ചതി​െൻറ പശ്ചാത്തലത്തിൽ 25ന് കലക്ടറേറ്റ് പടിക്കൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉപവാസ സമരം മാറ്റിവെച്ചതായി നേതാക്കൾ അറിയിച്ചു. കൂടിക്കാഴ്ചയിൽ മനുഷ്യാവകാശ സംരക്ഷണ മിഷൻ ജില്ല പ്രസിഡൻറ് ഗുലാം ഹുസയിൻ, കുഞ്ഞിക്കണ്ണൻ ചെറുക്കാട്, സലീം പാറക്കൽ, സജീവൻ പല്ലവി എന്നിവർ പങ്കെടുത്തു. ദേശീയപാതയിലെ കുഴികൾ ദുരിതമാകുന്നു നന്തിബസാർ: മഴ കനത്തതോടെ ദേശീയപാതയിലെ കുഴികൾ ഇരട്ടി വലുപ്പമായി. മൂടാടി പാലക്കുളങ്ങര മുതൽ തെക്കോട്ടുവരെയുള്ള കുഴികളാണ് ഗർത്തങ്ങളായത്. വാഹനങ്ങൾ കുഴിയിൽ വീഴുന്നതോടെ യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ്. കുഴികൾ കണ്ട് പെട്ടെന്ന് തിരിക്കുമ്പോൾ ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കൂടാതെ ഒന്നുരണ്ട് ബസുകൾ മാത്രം സർവിസ് നടത്തുന്ന റൂട്ടുകളിൽ ട്രിപ്പുകൾ ഒഴിവാക്കുന്നത് പതിവാണ്. മഴക്കു മുേമ്പ പ്രവൃത്തി നടത്തിയിരുന്നെങ്കിൽ പ്രശ്നം ഗുരുതരമാകില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.