പടം..........ab കോഴിക്കോട്: രണ്ടു ദിവസമായി തോരാതെ പെയ്ത മഴയിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളയിൽ, പണിക്കർ റോഡ്, സ്റ്റേഡിയം ജങ്ഷൻ -ചിന്താവളപ്പ് റോഡ്, ശ്രീകണ്ഠേശ്വര ക്ഷേത്രം പരിസരം, കോട്ടൂളി, പന്നിയങ്കര, പാലാഴി, പറയഞ്ചേരി, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം ഉയർന്നത്. റോഡുകൾ വെള്ളത്തിനടിയിലായത് കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രികർക്കും ദുരിതമായി. പലയിടത്തും ഒാടകളിലെ മാലിന്യം അപ്പടി പുറത്തേക്ക് ഒഴുകി. കണ്ണാടിക്കൽ, ചക്കുംകടവ്, പറയഞ്ചേരി, കോട്ടൂളി ഉൾപ്പെടെ ഭാഗങ്ങളിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇൗ ഭാഗങ്ങളിലെ ചില കടകളും വെള്ളം കയറിയതിനെ തുടർന്ന് അടഞ്ഞുകിടന്നു. വെള്ളയിൽ, മുഖദാർ, പള്ളിക്കണ്ടി, ഗോതീശ്വരം, ശാന്തിനഗർ കോളനി തുടങ്ങിയ പ്രദേശങ്ങൾ കടലാക്രമണ ഭീതിയിലാണ്. മാവൂർ റോഡ്, എം.എം അലി റോഡ്, ബാങ്ക് റോഡ്, ഇന്ദിര ഗാന്ധി റോഡ്, പാവമണി റോഡ് എന്നിവിടങ്ങളിൽ വെള്ളം ഒഴിഞ്ഞതോടെ മാലിന്യം അടിഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനാൽ നഗരത്തിൽ പൊതുവെ തിരക്ക് കുറവായിരുന്നു. കനോലി കനാലിൽ വെള്ളം നിറഞ്ഞതോടെ ഇതിലേക്കുള്ള ഒാടകളിലെ ഒഴുക്ക് കുറഞ്ഞത് സമീപ പ്രദേശങ്ങളിൽ വെള്ളം ഉയരാനിടയാക്കി. മഴയിൽ നഗരത്തിലെ പല റോഡുകളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നേരത്തെയുള്ള കുഴികൾ കല്ലുകൾ അടർന്ന് വലുതാവുകയാണുണ്ടായത്. വേങ്ങേരി -തടമ്പാട്ടുതാഴം, കരിക്കാംകുളം -ഹോമിയോ കോളജ് എന്നീ റോഡുകളിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ച് മൂടിയ ഭാഗങ്ങളിലെ മണ്ണ് അപ്പടി താഴ്ന്ന് വലിയ കുഴികളായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് പൈപ്പ് സ്ഥാപിച്ചിട്ടും റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ റീടാറിങ് നടത്താത്തതാണ് വാഹനങ്ങൾക്ക് ദുരിതമാകുന്നത്. ഇവിടങ്ങളിലെ കുഴികളിൽ വാഹനങ്ങളുടെ ചക്രങ്ങൾ താഴ്ന്ന്പോവുന്നതിനാൽ സമീപത്തെ കച്ചവടക്കാർ വിവിധഭാഗത്തായി അപായ സൂചന നൽകി കമ്പുകളും മറ്റും നാട്ടിയിരിക്കയാണ്. വീടിെൻറ ചുറ്റുമതിൽ ഇടിഞ്ഞുവീണു കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വീടിെൻറ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ചെറുവറ്റ പിലാത്തോട്ടത്തിൽ മീത്തൽ രമണിയുടെ വീടിെൻറ മതിലാണ് നിലം പൊത്തിയത്. വീടിനോട് ചേർന്നാണ് മതിൽ ഇടിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.