താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ കക്കട്ടിൽ: കനത്ത മഴയിൽ കുന്നുമ്മൽ പഞ്ചായത്തിലെ എട്ടോളം വീടുകളിൽ വെള്ളം കയറി. വണ്ണത്താംവീട്ടിൽ ചന്ദ്രൻ, ചാലിൽ മൊയ്തു ഹാജി, പാലത്തിങ്കര അബ്ദുല്ല, മാണിക്കോത്ത് താഴകുനി ബാലൻ, പരത്തോടി കുട്ടികൃഷ്ണൻ, ചേണികണ്ടി താഴകുനി അന്ത്രു, കോട്ടയിൽ താഴകുനി സാറ, വനജ, ചേലക്കാട്ടെ മാണിക്കോത്ത്താഴ ചങ്ങംകണ്ടി ആസ്യ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. മാണിക്കോത്ത്താഴ ജലനിരപ്പ് ഇപ്പോഴും താഴ്ന്നിട്ടില്ല. വാഴ, മരച്ചീനി ഉൾപ്പെടെ കൃഷികൾ നശിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ പ്രദേശങ്ങൾ സന്ദർശിച്ചു. kakkattil 88 ശക്തമായ മഴയിൽ വെള്ളം കയറിയ പരത്തോടി കുട്ടികൃഷ്ണെൻറ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.