ജൈവ നെൽകൃഷിയുമായി പയ്യടി െറസിഡൻറ്സ് അസോസിയേഷൻ വീണ്ടും പാടത്ത് ചേന്ദമംഗലൂർ: രണ്ടാം തവണയും ജൈവ നെൽകൃഷിയുമായി പയ്യടി റെസിഡൻറ്സ് അസോസിയേഷൻ പാടത്തിറങ്ങി. കഴിഞ്ഞ തവണ വിജയകരമായി നടത്തിയ ജൈവ നെൽകൃഷിക്ക് ലഭിച്ച ജനപിന്തുണയിൽനിന്ന് ഊർജം ഉൾക്കൊണ്ടാണ് രണ്ടാം തവണയും പാടത്തിറങ്ങിയതെന്ന് പയ്യടി െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ജയശീലൻ പയ്യടി പറഞ്ഞു. ചേന്ദമംഗലൂർ ഭാഗത്ത് ഇത്തവണ വ്യാപകമായ തോതിൽ നെൽകൃഷി ആരംഭിച്ചിട്ടുണ്ട്. ഞാറുനടീലിെൻറ ഉദ്ഘാടനം മുക്കം നഗരസഭ കൗൺസിലർ പി.പി. അനിൽകുമാർ നിർവഹിച്ചു. പി.കെ. മനോജ്‌കുമാർ, കെ.പി. അബ്ദുറഹ്മാൻ, കെ.പി. ഗോപാലൻ, എം.വി. ഇബ്രാഹിം, കെ. ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു. ഞാറുനടീലിൽ പഴയകാല കർഷകത്തൊഴിലാളികളായ ചക്കി, ശാന്ത, പത്മിനി എന്നിവരും പങ്കാളികളായി. photo payyadi 88 പയ്യടി െറസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിലുള്ള നോർത്ത് ചേന്ദമംഗലൂരിലെ ജൈവ നെൽകൃഷി ഞാറുനടീൽ ഉദ്ഘാടനം വാർഡ് കൗൺസിലർ പി.പി. അനിൽകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.