മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുന്നില്ല

കൽപറ്റ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങൾ പൂർണമായും അംഗീകരിക്കാൻ സമൂഹം തയാറായിട്ടില്ലെന്നും അതിനു ബോധവത്കരണം അത്യാവശ്യമാണെന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കായുള്ള 'നിരാമയ' ഇൻഷുറൻസ് സ്കീമി​െൻറ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനവും കാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഗുണം അർഹർക്ക് ലഭിക്കുന്നതിനും, പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കെൽസ മെംബർ സെക്രട്ടറി കെ. സത്യൻ, നാഷനൽ ട്രസ്റ്റ് മുൻ സംസ്ഥാന കോഒാഡിനേറ്റർ ആർ. വേണുഗോപാലൻ നായർ, അഡ്വ. ജോസഫ് സഖറിയ, ഐ.ടി.ടി.പി േപ്രാജക്ട് ഓഫിസർ പി. വാണീദാസ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, നാഷനൽ ട്രസ്റ്റ് ജില്ല കോഒാഡിനേറ്റർ എം. സുകുമാരൻ എന്നിവർ പങ്കെടുത്തു. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നി വൈകല്യങ്ങളുള്ള വ്യക്തികൾക്ക് ജീവിതത്തിലുടനീളം ആവശ്യമായ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്ന സമ്പൂർണ അരോഗ്യസുരക്ഷ പദ്ധതിയാണ് നിരാമയ ഇൻഷുറൻസ് സ്കീം. രാജ്യെത്ത എല്ലാ ഗവ. ആശുപത്രിയിൽനിന്നും രജിസ്േട്രഡ് സ്വകാര്യ ആശുപത്രികളിൽനിന്നും നേടുന്ന ചികിത്സകൾക്ക് ആനുകൂല്യം ലഭിക്കും. ലക്ഷം രൂപവരെ പദ്ധതി പ്രകാരം ചികിത്സക്ക് ലഭിക്കും. ഒരു വർഷമാണ് ഇൻഷുറൻസി​െൻറ കാലാവധി. എ.പി.എൽ വിഭാഗക്കാർക്ക് 250 രൂപയും മറ്റുള്ളവർക്ക് 50 രൂപയുമാണ് വാർഷിക പ്രീമിയം. 'മയക്കുമരുന്ന് നിര്‍മാര്‍ജനവും നിയമങ്ങളും' -സെമിനാർ സുൽത്താൻ ബത്തേരി: മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് നീതിപീഠത്തെയും സമൂഹേത്തയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് പറഞ്ഞു. ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി സ​െൻറ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'മയക്കുമരുന്ന് നിര്‍മാര്‍ജനവും നിയമങ്ങളും, ഇരകള്‍ക്കുള്ള സഹായ മാര്‍ഗങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എല്‍.എസ്.എ ചെയര്‍മാൻ ഡോ. വി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെല്‍സ മെംബര്‍ സെക്രട്ടറി കെ. സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, കെ.പി. സുനിത, എം.ആര്‍. ദിലീപ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പൽ വി.പി. തോമസ്, അഡ്വ. സതീഷ് പൂത്തിക്കാട്, എം.ഡി. സുനില്‍, ടി. ശറഫുദ്ദീന്‍ എന്നിവർ സംസാരിച്ചു. ജോഷി തുമ്പനം ക്ലാസെടുത്തു. ശുചിത്വ പ്രതിജ്ഞ ചൊല്ലി കൽപറ്റ: കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയവും ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയവും ചേർന്ന് അഖിലേന്ത്യ തലത്തിൽ സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവ കാമ്പയി​െൻറ ജില്ല തല പ്രതിജ്ഞയും കാമ്പയിൻ വിശദീകരണവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിച്ചു. ജില്ലയിലെ എല്ലാ ഗ്രാമസഭയിലും വാർഡ് സഭയിലും ശുചിത്വ പ്രതിജ്ഞയെടുക്കും. വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തത്തോടെ വിവര, വിജ്ഞാന, വ്യാപന പരിപാടികൾ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആശുപത്രി, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തും. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനില തോമസ്, കെ. മിനി, പി. ഇസ്മായിൽ, ജില്ല പഞ്ചായത്ത് സെക്രട്ടറി വി.സി. രാജപ്പൻ, ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ പി.എ. ജസ്റ്റിൻ, ടെക്നിക്കൽ കൺസൾട്ടൻറ് സാജിയോ ജോസഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.