കൽപറ്റ: അടിക്കടിയുള്ള അശാസ്ത്രീയ ടാറിങുമൂലം വയനാട് ചുരം വളവുകളിലെ ഇൻറർലോക്കും തകർന്നുതുടങ്ങി. ഒമ്പതാം വളവിലെ ഇൻറർലോക്കും റോഡും ചേരുന്ന ഭാഗങ്ങളാണ് തകർന്ന് വലിയ കുഴികളായിരിക്കുന്നത്. റോഡ് ടാർ ചെയ്തു നവീകരിച്ചപ്പോൾ ഇൻറർലോക്ക് ചെയ്തഭാഗം താഴ്ന്ന നിലയിലായതാണ് തകരാൻ കാരണം. രണ്ട്, നാല്, ഒമ്പത് വളവുകളിലാണ് വർഷങ്ങൾക്കുമുമ്പ് ഇൻറർലോക്ക് ചെയ്ത് നവീകരിച്ചത്. ഇതിനുശേഷം ഈ വളവുകളിൽ ഗതാഗതം സുഗമമായിരുന്നു. മറ്റുവളവുകളിൽ എല്ലാസമയവും പതിവുപോലെ കോടികൾ മുടക്കി ടാർ ചെയ്തുപോകും, മാസങ്ങൾക്കകം തകരുകയും ചെയ്യും. അപ്പോഴും ഈ മൂന്നുവളവുകളും ഒന്നും സംഭവിക്കാതെ നിലനിന്നിരുന്നത് ഇൻറർലോക്ക് ചെയ്തത് മൂലമാണ്. മറ്റുവളവുകൾക്ക് ആവശ്യമായ വീതിയുണ്ടായിട്ടും ഇൻറർലോക്ക് ചെയ്യാതിരിക്കുന്നത് കരാറുകാരുടെ ഒത്തുകളിയാണെന്ന ആക്ഷേപം നേരത്തെയുണ്ട്. ഇത് തെളിയിക്കുന്നതാണ് ഇപ്പോൾ ഒമ്പതാം വളവിലെ ഇൻറർലോക്ക് ചെയ്ത ഭാഗത്തിെൻറ തകർച്ച. നേരത്തെ ഇൻറർലോക്ക് ചെയ്ത ഭാഗത്തിന് സമാന്തരമായിട്ടായിരുന്നു ടാറിങ് ഉണ്ടായിരുന്നത്. എന്നാൽ, റോഡ് നവീകരിച്ചപ്പോൾ ഇൻറർലോക്ക് ചെയ്ത ഭാഗത്തുനിന്നും ഉയർന്നു. ഇതോടെ ഈ ഭാഗത്ത് വലിയരീതിയിലുള്ള വിടവ് ഉണ്ടാകുകയും വാഹനങ്ങൾ ഇതിലിറങ്ങി ഇൻറർലോക്ക് തകരുകയായിരുന്നു. വളവുകളിൽ ഇൻറർലോക്ക് ചെയ്യുന്നതോടൊപ്പംതന്നെ കോൺക്രീറ്റും ചെയ്താലേ ലോക്കുചെയ്ത ഭാഗങ്ങളും കേടുകൂടാതിരിക്കുകയുള്ളൂ. റോഡും ഇൻറർലോക്കും ചേരുന്ന കോൺക്രീറ്റ് ഭാഗമാണ് അദ്യം തകർന്നത്. അടിയന്തരമായി റോഡും ഇൻറർലോക്കും ചേരുന്ന ഭാഗം നവീകരിച്ചില്ലെങ്കിൽ ചുരത്തിലെ ആകെയുള്ള ആശ്വാസമായ ഇൻറർലോക്ക് വളവുകളും തകരും. മറ്റുവളവുകൾ ഇൻറർേലാക്ക് ചെയ്യണമെങ്കിൽ വീതികൂട്ടണമെന്നും വാഹനഗതാഗതം തടയണമെന്നുമാണ് അധികൃതരുടെ ന്യായം. എന്നാൽ, കുറച്ചുഭാഗം ഇൻറർലോക്ക് ചെയ്ത് മൂന്നോ, നാലോ ഘട്ടങ്ങളിലായി പണി പൂർത്തിയാക്കാമെന്നിരിക്കെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ചെറിയരീതിയിലുള്ള ഗതാഗത ക്രമീകരണം നടത്തിയും, ലോറികളെ നിയന്ത്രിച്ചും മഴക്കുശേഷം വളവുകൾ നവീകരിക്കാം. ടാർ ചെയ്തിട്ട് ഒരുകാര്യവുമില്ലെന്ന് ദിനേന ചുരം വഴിപോകുന്നവർക്ക് നന്നായി അറിയാം. എന്നിട്ടും ഇതൊന്നും അധികൃതർക്ക് അറിയില്ലെന്നതാണ് ഏറെ വിചിത്രം. ആരും കാണുന്നില്ലേ ഈ അപകടഗർത്തം? കൽപറ്റ: ദേശീയപാതയിൽ അടിക്കടി അപകടം ഉണ്ടാകുന്ന സ്ഥലം, വാഹനങ്ങൾ വേഗത്തിൽ പോകുന്ന ഭാഗം ഇങ്ങനെയൊക്കെ വിശേഷണങ്ങളുണ്ടെങ്കിലും എടപ്പെട്ടി വളവ് കഴിഞ്ഞ് കൈനാട്ടിയിൽ അമൃദ് ബസ് സ്റ്റോപ്പിന് സമീപമുള്ള വലിയ ഗർത്തം ആരും കണ്ടമട്ടില്ല. നാളുകളേറെയായിട്ടും ഇരുചക്രവാഹനങ്ങൾ ഉൾപ്പെെടയുള്ളവ മറഞ്ഞിരിക്കുന്ന ഈ കുഴിയിൽ വീണ് അപകടത്തിൽെപട്ടിട്ടും കുഴി അടച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയൊന്നും ദേശീയപാത വിഭാഗം സ്വീകരിച്ചിട്ടില്ല. ഇപ്പോൾ യാത്രക്കാരുടെ രക്ഷക്കായി ഫ്ലക്സ് ബോർഡുകളും ചാക്കുകളും മരക്കൊമ്പുകളുമിട്ട് അപായസൂചന നൽകിയിരിക്കുകയാണ് നാട്ടുകാർ. കൈനാട്ടിക്കും എടപ്പെട്ടിക്കും ഇടയിലുള്ള പ്രധാനയിടത്തിലാണ് റോഡ് തകർന്ന് വലിയ ഗർത്തമായിരിക്കുന്നത്. ഇതിലൂടെ വെള്ളമൊഴുകുന്നതുമൂലം കുഴിയുടെ ആഴവും പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. സാധാരണ കാണുന്നപോലുള്ള ചെറിയ കുഴിയാണെന്ന് കരുതി ഇരുചക്രവാഹനമോ മറ്റു വാഹനങ്ങളോ ഇതിലിറങ്ങിയാൽ നിയന്ത്രണം വിടുമെന്നുറപ്പാണ്. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോഴാണ് കൂടുതൽ ഭീഷണി. കുഴികണ്ട് പെട്ടെന്ന് വാഹനങ്ങൾ വെട്ടിക്കുമ്പോഴും അപകടമുണ്ടാകുന്നുണ്ട്. സപ്ലൈക്കോ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം -എ.ഐ.ടി.യു.സി കൽപറ്റ: സപ്ലൈക്കോയുടെ വിവിധ ഡിപ്പോകളിൽ വർഷങ്ങളായി ജോലിചെയ്തു വരുന്ന താൽക്കാലിക തൊഴിലാളികളെയും പാക്കിങ് തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്ന് സപ്ലൈക്കോ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിദിന വേതനം 650 രൂപയാക്കണമെന്നും പാക്കിങ് തൊഴിലാളികൾക്ക് ഒരു പാക്കറ്റിന് രണ്ടുരൂപ വീതം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. അഡ്വ. സുനിൽ കുമാർ, പി.കെ. മൂർത്തി, എസ്.ജി. സുകുമാരൻ, മഹിത മൂർത്തി, ടി.വി. ചാക്കോച്ചൻ, എ. കൃഷ്ണ കുമാർ, പി.എൽ. ജിറ്റോ, ടി.വി. ജയിംസ്, പി. രമേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.