സ്​ത്രീശാക​്​തീകരണത്തിൽ പുതിയ മാതൃകകളുമായി കുടുംബശ്രീ

കോഴിക്കോട്: സ്ത്രീശാക്തീകരണരംഗത്ത് പുതിയ മാതൃകകളുമായി കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. കുടുംബശ്രീയുടെ പതിവ് പ്രവർത്തനങ്ങളിൽ നിന്ന് വേറിട്ട് നൂതനങ്ങളായ നിരവധി ആശയങ്ങൾ ജില്ലയിലെ ജെൻഡർ ടീമി​െൻറ നേതൃത്വത്തിൽ പ്രവർത്തികമാക്കാനുള്ള തയാറെടുപ്പിലാണ് ജില്ല മിഷൻ. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതി​െൻറയും പ്രതികരണപ്രവർത്തനങ്ങൾ വളർത്തിയെടുക്കുന്നതി​െൻറയും ഭാഗമായി മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാർഡ് തല വിജിലൻറ് ഗ്രൂപ്പുകൾ രൂപവത്കരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കേരള പൊലീസുമായി സഹകരിച്ച് വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകും. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും ഇങ്ങനെ പരിശീലനം ലഭിച്ച രണ്ട് പേരെ വീതം തെരഞ്ഞെടുത്ത് പിങ്ക് ടാസ്ക്ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന നിയമങ്ങളെ സംബന്ധിച്ചും അവർ നേരിടുന്ന പ്രശ്നങ്ങെളക്കുറിച്ചും ഈ ടീം വിപുലമായ ബോധവത്കരണം നടത്തും. ഇതിനുപുറമെ ജില്ലയിൽ ഓരോ ബ്ലോക്ക് തലത്തിലും ഒരു ജെൻഡർ റിസോഴ്സ് സ​െൻറർ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ചേളന്നൂർ, കോഴിക്കോട് ബ്ലോക്കുകളിൽ സ​െൻററുകൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു. ലിംഗപഠനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുെടയും റിസോഴ്സ് സ​െൻററുകളായാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുക. മാനസികപിരിമുറുക്കവും കുടുംബപ്രശ്നങ്ങളും ലഘൂകരിക്കുന്നതിനും കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിനുതകുന്ന കൗൺസലിങ്ങിനും സ​െൻററുകളിൽ സൗകര്യമൊരുക്കും. ഇതിനായി കുടുംബശ്രീ നേതൃത്വത്തിൽ പ്രത്യേകം പരിശീലനം ലഭ്യമാക്കിയ കമ്യൂണിറ്റി കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തും. കുട്ടികളിൽ സാമൂഹികബോധം വളർത്തുക, സ്വഭാവവൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് സ്കൂൾതലത്തിൽ പ്രത്യേക ക്ലാസുകൾ, വിധവകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും പ്രാമുഖ്യം നൽകി ബ്ലോക്ക് തലത്തിൽ വിധവാ സംഗമങ്ങൾ, വയോജനങ്ങൾക്ക് മാനസികോല്ലാസം പകരുന്നതിനായി വയോജന കൂട്ടായ്മകൾ തുടങ്ങിയ വിവിധ പദ്ധതികളാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലയിലെ സ്ത്രീ-സൗഹൃദ -ലിംഗസമത്വമേഖലയിൽ വൻമുന്നേറ്റമാണ് ജില്ലമിഷൻ ലക്ഷ്യമിടുന്നതെന്ന് ജില്ലമിഷൻ കോ-ഓഡിനേറ്റർ പി.സി. കവിത പറഞ്ഞു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.