യുവാവി​നെ ​െകാലപ്പെടുത്തി കത്തിച്ച സംഭവം: കാണാതായവരെക്കുറിച്ചും അന്വേഷണം

കോഴിക്കോട്: യുവാവിനെ െകാലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ വിവിധയിടങ്ങളിൽനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. മരിച്ചയാളെ തിരിച്ചറിയാൻ കഴിയാത്തതാണ് പൊലീസി​െൻറ തുടർ നടപടികളെ പ്രതികൂലമായി ബാധിക്കുന്നത്. വിവിധയിടങ്ങളിൽനിന്ന് കാണാതായ യുവാക്കളുടെ കുടുംബങ്ങളെ പൊലീസ് ബന്ധപ്പെടുന്നുണ്ട്. മരിച്ചയാളുടെ ഫോേട്ടാ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണ സംഘം വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പട്ടാമ്പിയിൽനിന്ന് കാണാതായ പ്രവാസി യുവാവി​െൻറ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചിരുന്നു. എന്നാൽ, പട്ടാമ്പിയിൽ കാണാതായ ആളുടേതല്ല മൃതദേഹം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ചെറുവറ്റയിലെ സായ്സേവ ആശ്രമത്തിനു സമീപം കറുത്തേടത്തുപറമ്പിൽ 40നു താഴെ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആളെ തിരിച്ചറിയാതിരിക്കാൻ മൃതേദഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മൃതദേഹം വാഹനത്തിൽ കൊണ്ടുവന്നതാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളും അന്നുതന്നെ പൊലീസിന് കിട്ടിയിരുന്നു. ആളെ പെെട്ടന്ന് തിരിച്ചറിയാനായില്ലെങ്കിൽ സംഭവ ദിവസത്തെ ടെലിഫോൺ കാളുകളുടെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ആ വഴിക്കും അന്വേഷിക്കാനാണ് പൊലീസ് ശ്രമം. ചേവായൂർ സി.െഎ കെ.കെ. ബിജുവിനാണ് കേസി​െൻറ അന്വേഷണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.