ആലത്തൂര്‍ എസ്​റ്റേറ്റ്-: കര്‍ണാടക പൊലീസ് പുനരന്വേഷണം തുടങ്ങി

മാനന്തവാടി: ഉടമസ്ഥാവകാശ തർക്കത്തെതുടർന്ന് വിവാദം നിലനിൽക്കുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റി​െൻറ വിദേശപൗരനായ ഉടമ മരിച്ചതുമായി ബന്ധപ്പെട്ട് മൈസൂരു പൊലീസില്‍ നാലുവര്‍ഷം മുമ്പ് നല്‍കിയ പരാതിയിൽ കർണാടക പൊലീസ് പുനരന്വേഷണം തുടങ്ങി. ഇതി​െൻറ ഭാഗമായി എസ്റ്റേറ്റി​െൻറ രേഖകള്‍ കര്‍ണാടക പൊലീസ് മാനന്തവാടിയിലെത്തി ശേഖരിച്ചു. മരിച്ച ജുവര്‍ട്ട് വാനിംഗ‍​െൻറ ബന്ധുക്കള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയെത്തുടർന്നാണ് കര്‍ണാടക സി.ഐ.ഡിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുനരന്വേഷണം നടത്തുന്നത്. മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജുവിൽനിന്നാണ് എസ്റ്റേറ്റ് സംബന്ധിച്ച മുഴുവന്‍ രേഖകളുടെയും പകർപ്പുകൾ അന്വേഷണസംഘം കഴിഞ്ഞദിവസം ശേഖരിച്ചത്. 2013 മാര്‍ച്ച് 11നായിരുന്നു ആലത്തൂര്‍ എസ്റ്റേറ്റി​െൻറ ഉടമസ്ഥനായിരുന്ന വിദേശപൗരന്‍ യൂജിന്‍ ജുവര്‍ട്ട് വാനിംഗന്‍ മൈസൂരില്‍ മരണമടഞ്ഞത്. മരിക്കുന്നതി​െൻറ രണ്ടുദിവസം മുമ്പ് നിലവില്‍ ആലത്തൂര്‍ എസ്റ്റേറ്റി​െൻറ ഉടമസ്ഥനും മരണപ്പെട്ട ജുവര്‍ട്ട് വാനിംഗ‍​െൻറ ദത്തു പുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിൾ ഫ്‌ളോയിഡ് ഈശ്വറിനെതിരെ മൈസൂരിലെ നാസറാബാദ് പൊലീസ് സ്‌റ്റേഷനില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. ഇതുപ്രകാരം ഈശ്വറിനെതിരെ നാസറാബാദ് പോലീസ് 46/2013 നമ്പറായി രജിസ്റ്റര്‍ ചെയ്തു, 403, 409, 420, 464, 342, 384, 506 എന്നി ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും 1972ലെ വന്യജിവി സംരക്ഷണ നിയമത്തിലെ 39, 52 നമ്പര്‍ പ്രകാരവും കേസെടുത്തിരുന്നു. ഈ കേസില്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ഇതിനെതിരെ ജുവര്‍ട്ടി​െൻറ അടുത്ത ബന്ധുവെന്നവകാശപ്പെട്ട് ഇപ്പോള്‍ എസ്‌റ്റേറ്റിന് അവകാശവാദവുമായി ജില്ല കലക്ടറെ സമീപിച്ചിരിക്കുന്ന ബ്രിട്ടനിലെ ആസ്‌കോയില്‍ താമസിക്കുന്ന മെറ്റില്‍ഡ എന്ന ടില്ലി ഗിഫോര്‍ഡ് സുപ്രീംകോടതിയില്‍ 2014ല്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ വീണ്ടും നല്‍കിയ ക്രിമിനല്‍ അപ്പീല്‍ പരിഗണിച്ച് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോടതി നടപടികളുടെയും ഭാഗമായിട്ടാണ് കേസന്വേഷിക്കുന്ന കര്‍ണാടക ബാംഗളൂരു സി.ഐ.ഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ എച്ച് ആൻഡ് ബി യൂനിറ്റിലെ ഡിവൈ.എസ്.പി ചന്ദ്രശേഖരയുടെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടിയിലെത്തി രേഖകള്‍ ശേഖരിച്ചത്. ഈശ്വറിനെതിരെ നേരത്തെ നടത്തിയ തെളിവെടുപ്പുകളിലും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇയാള്‍ അവസാന നാളുകളില്‍ ജുവര്‍ട്ടിനെ വീട്ടുതടങ്കലിലാക്കിയാതായും ജുവര്‍ട്ടി​െൻറ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കാട്ടിക്കുളത്തെ 220 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്‌റ്റേറ്റ് എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലായിരുന്നു. എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മെറ്റില്‍ഡ തടസ്സവാദം ഉന്നയിച്ച് രംഗത്തുവന്നത്. ഏറ്റെടുക്കല്‍ സംബന്ധിച്ച വിചാരണകളും നടപടികളും ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് മെറ്റില്‍ഡ തടസ്സവാദം ഉന്നയിച്ചതെന്നതിനാല്‍ ജില്ല കലക്ടര്‍ ഇതുസംബന്ധിച്ച് നിയമോപദേശം തേടി ബന്ധപ്പെട്ട ഫയല്‍ അഡ്വക്കേറ്റ് ജനറലിന് സമർപ്പിച്ചിരിക്കുകയാണ്. കനത്തമഴയിൽ റോഡ് പുഴയായി; നാട്ടുകാർ ഞാറുനട്ടു പനമരം: കനത്തമഴയിൽ റോഡ് പുഴയായപ്പോൾ റോഡിൽ ഞാറുനട്ട് നാട്ടുകാരുടെ പ്രതിഷേധം. മഴയിൽ പനമരം-കൊയിലേരി റോഡിലെ വലിയ ഗർത്തങ്ങളിൽ വെള്ളം കെട്ടിനിന്ന് റോഡ് തിരിച്ചറിയാനാവാതെ വാഹനങ്ങൾ ബുദ്ധിമുട്ടിയപ്പോഴാണ് നാട്ടുകാർ ഞാറുനട്ട് പ്രതിഷേധത്തിനിറങ്ങിയത്. കോയിലേരി റോഡിന് കൈതക്കൽ പള്ളി മുതൽ 300 മീറ്റർ ദൂരംവരെ ലക്ഷക്കണക്കിന് രുപമുടക്കി സർക്കാർ അഴുക്കുചാലുകൾ നിർമിച്ചിരുന്നു. എന്നാൽ, സ്വകാര്യ വ്യക്തികൾ വീടുനിർമാണത്തിനും മറ്റും ഓവുചാലുകൾ നികത്തിയതാണ് റോഡ് നശിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധ സമരത്തിന് കെ. ഗഫൂർ, പി.കെ. അജ്മൽ, ഇ. ഹനീഫ, പി.കെ. റാഷിദ്, ഡി. സലീം, കണിയാങ്കണ്ടി ഷെമീർ എന്നിവർ നേതൃത്വം നൽകി. പബ്ലിക് ലൈബ്രറി കെട്ടിടം സ്വകാര്യ ലൈബ്രറിക്ക് വാടകക്ക് നൽകാൻ നീക്കം മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിനായി നിർമിച്ച കെട്ടിടം സ്വകാര്യ ലൈബ്രറിക്ക് മാസവാടകക്ക് നൽകാൻ നീക്കം നടക്കുന്നതായി മേപ്പാടി പഞ്ചായത്ത് യു.ഡി.എഫ് പാർലമ​െൻററി പാർട്ടി യോഗം ആേരാപിച്ചു. ബി.ആർ.ജി.എഫ് ഫണ്ടുപയോഗിച്ച് 15 ലക്ഷം മുടക്കി നിർമിച്ച കെട്ടിടമാണ് പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രന്ഥശാലക്ക് മാസം 100 രൂപ വാടകക്ക് നൽകാൻ ശ്രമം നടക്കുന്നത്. മേപ്പാടി ടൗണിൽ പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോപ്ലക്സി​െൻറ മുകൾനിലയിൽ നിർമിച്ച കെട്ടിടം 2010ൽ സി.പി.എമ്മി​െൻറ നേതൃത്വത്തിലുള്ള അക്ഷരം ഗ്രന്ഥശാല കൈയേറിയിരുന്നു. എന്നാൽ, കൈയേറ്റം കൽപറ്റ മുൻസിഫ് കോടതി ഉത്തരവി​െൻറ പിൻബലത്തോടെ പഞ്ചായത്ത് ഒഴിപ്പിച്ചു. തുടർന്ന്, പഞ്ചായത്തി​െൻറ വിവിധ ആവശ്യങ്ങൾക്കായിരുന്നു കെട്ടിടം ഉപയോഗിച്ചുവരുന്നത്. പ്രതിപക്ഷവും ഉദ്യോഗസ്ഥരും എതിർത്തിട്ടും കെട്ടിടം അക്ഷരം ഗ്രന്ഥശാലക്ക് കൈമാറാനുള്ള നീക്കമാണ് പിന്നീട് പഞ്ചായത്ത് ഭരണസമിതി നടത്തിവന്നത്. കഴിഞ്ഞദിവസം പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരയോഗം ചേർന്ന് പ്രതിപക്ഷത്തി​െൻറയും പഞ്ചായത്ത് സെക്രട്ടറിയുടെയും എതിർപ്പിനെ മറികടന്ന് 100 രൂപ മാസവാടകക്ക് കെട്ടിടം അക്ഷരം ഗ്രന്ഥശാലക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. യോഗത്തിൽ പ്രതിപക്ഷ മെംബർമാരും പഞ്ചായത്ത് സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തി. പഞ്ചായത്തി​െൻറ ആസ്തി നിയമവിരുദ്ധമായി സ്വകാര്യ സ്ഥാപനത്തിന് നൽകാനുള്ള ഭരണസമിതിയുടെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. കൺവീനർ ബി. സുരേഷ്ബാബു, പി.കെ. അഷ്റഫ്, രാജു ഹെജമാഡി, രാധാ രാമസ്വാമി, ബെന്നി പീറ്റർ, മുഹമ്മദ് യൂനുസ്, കെ. ബാബു, ഗീത, ഓമന, ടി.കെ. നസീമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.