പെൻഷനേഴ്സ്​ വെൽ​െഫയർ സഹകരണ സംഘം ഉദ്ഘാടനം

വടകര: ബ്ലോക്ക് പെൻഷനേഴ്സ് സോഷ്യൽ വെൽെഫയർ സഹകരണ സംഘം വെള്ളികുളങ്ങരയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർവിസ് പെൻഷനേഴ്സ് യൂനിയ​െൻറ നേതൃത്വത്തിലാണ് വെൽെഫയർ സഹകരണസംഘം രൂപവത്കരിച്ചത്. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.കെ. രാജൻ ആദ്യനിക്ഷേപം സ്വീകരിച്ചു. ജില്ല ജോയിൻറ് രജിസ്ട്രാർ പി.കെ. പുരുഷോത്തമൻ ഓഹരി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ ജി.ഡി.എസ് സ്വീകരിച്ചു. കെ. മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. ഗോപിനാഥ്, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.വി. കവിത (ഒഞ്ചിയം), കെ.കെ. നളിനി (ചോറോട് ), എം.കെ. ഭാസ്കരൻ (ഏറാമല) ഇ.ടി. അയൂബ് (അഴിയൂർ) എന്നിവരും വിവിധ പഞ്ചായത്തംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, സഹകരണസംഘം സാരഥികൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.