ഭൂമി ലഭിച്ചാൽ വടകര സബ്ജയിലിന് പുതിയ കെട്ടിടം- ^ജയിൽ ഡി.ജി.പി

ഭൂമി ലഭിച്ചാൽ വടകര സബ്ജയിലിന് പുതിയ കെട്ടിടം- -ജയിൽ ഡി.ജി.പി വടകര: പരിമിതികളിൽ വീർപ്പുമുട്ടുന്ന വടകര സബ്ജയിലിന് ആവശ്യമായ ഭൂമി ലഭിക്കുകയാണെങ്കിൽ പുതിയ കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുമെന്ന് ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ പറഞ്ഞു. വടകര സബ് ജയിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. നേരത്തേ പുതുപ്പണത്ത് ഇറിഗേഷ​െൻറ നിയന്ത്രണത്തിലുള്ള ഭൂമി ജയിലിനായി കണ്ടെത്തിയിരുന്നു. എന്നാൽ, ഈ ഭൂമി ലഭിക്കാൻ ഏറെ സാങ്കേതികപ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂമി ലഭിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. നിലവിൽ സബ്ജയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 12ഒാടെയാണ് ഡി.ജി.പി വടകരയിലെത്തിയത്. മുക്കാൽ മണിക്കൂർ ജയിലും പരിസരവും ചുറ്റിക്കണ്ടു. ജയിലി​െൻറ ചുറ്റുമതിൽ തകരുകയും പ്രതികൾക്ക് ഏത് സമയവും രക്ഷപ്പെടാനുള്ള സാഹചര്യവും ഇന്ന് നിലവിലുണ്ട്. മാസങ്ങൾക്കുമുമ്പ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒരു പ്രതി ജയിൽചാടിയിരുന്നു. ഇതേതുടർന്ന് മൂന്നു ജയിൽ വാർഡർമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ചുറ്റുമതിൽ തകർന്നതിനെ തുടർന്ന്, താൽക്കാലിക മതിൽ നിർമിച്ചിരിക്കുകയാണിപ്പോൾ. 13 പേർ കഴിയേണ്ട ജയിലിൽ 40 പേരാണുള്ളത്. ഇത് കണക്കിലെടുത്താണ് പുതിയ സബ് ജയിലിനായുള്ള ആവശ്യം പല ഭാഗങ്ങളിൽനിന്നുയർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.