കൽപറ്റ: കനത്തമഴയെത്തുടർന്ന് കാരാപ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് ഡാമിെൻറ ഷട്ടറുകൾ തുറന്നത്. ഇതോടെ അമ്പലവയൽ-കാരാപ്പുഴ റോഡിലെ താൽകാലിക പാലം വെള്ളത്തിനടിയിലായി. ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും, ഷട്ടർ തുറന്നതിനാൽ പരിസരവാസികളും പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ രാത്രിയിലും ശക്തമായ മഴ തുടരുകയാണ്. വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പണംതട്ടിയതായി പരാതി; കബളിക്കപ്പെട്ടവരിൽ ചികിത്സ സഹായം തേടുന്ന നിയ ഫാത്തിമയുടെ പിതാവും പരാതിക്കാർ രാപ്പകൽ സമരം തുടങ്ങി അമ്പലവയൽ: വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞു പണംവാങ്ങി കബളിപ്പിച്ചതായി പരാതി. അബുദാബിയിൽ ഡി.ഒ.ടി കമ്പനിയിൽ ജോലി നൽകാമെന്നു പറഞ്ഞ് കുപ്പക്കൊല്ലി സ്വദേശികളായ നിയാസിെൻറ കൈയിൽനിന്ന് ഒന്നരലക്ഷം രൂപയും, കുറ്റിയിൽ വിനോദിൽനിന്ന് രണ്ടരലക്ഷം രൂപയും അമ്പലവയൽ സ്വദേശി തണ്ടയാംപറമ്പിൽ പുരുഷോത്തമൻ 2015ൽ വാങ്ങിയെന്നാണ് പരാതി. ഇതിനെതിരെ പരാതിക്കാർ പുരുഷോത്തമെൻറ വീടിനുമുമ്പിൽ രാപ്പകൽ സമരം ആരംഭിച്ചു. പണം കൈപ്പറ്റിയിട്ടും വിസ നൽകാത്തതിനെത്തുടർന്ന് പലതവണ പുരുഷോത്തമനെ സമീപിച്ചെങ്കിലും പണം തിരിച്ചുനൽകിയില്ലെന്നും പുരുഷോത്തമൻ ഗൾഫിലേക്ക് പോവുകയായിരുന്നെന്നും പരാതിക്കാർ പറഞ്ഞു. ഗൾഫിൽനിന്ന് തിരിച്ചു വന്നിട്ടും പണം നൽകിയില്ല. പണം ആവശ്യപ്പെടുമ്പോൾ മോശമായ രീതിയിൽ പ്രതികരിക്കുകയാണെന്നും, അതിനാലാണ് പണം ലഭിക്കുന്നതുവരെ രാപ്പകൽ സമരം നടത്താൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അമ്പലവയൽ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. മകൾ നിയ ഫാത്തിമയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്ന വ്യക്തികൂടിയാണ് പരാതിക്കാരിൽ ഒരാളായ നിയാസ്. നിയ ഫാത്തിമ ചികിത്സ സഹായ കമ്മിറ്റിയും സമരത്തിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, താൻ പണം കൈപ്പറ്റിയിട്ടില്ലെന്നും മേപ്പാടി സ്വദേശി സജിക്ക് ഇവരെ പരിചയപ്പെടുത്തി കൊടുക്കുക മാത്രമെ ചെയ്തിട്ടുള്ളുവെന്നും പണം പരാതിക്കാർ സജിക്ക് നേരിട്ടെത്തിക്കുകയായിരുന്നെന്നും പുരുഷോത്തമൻ പറഞ്ഞു. കട്ടൗട്ട് നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണം പാപ്ലശ്ശേരി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വട്ടത്താനി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സ്ഥാപിച്ച കട്ടൗട്ട് നശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം പാപ്ലശ്ശേരി ശാഖ യോഗം ആവശ്യപ്പെട്ടു. ശാഖ പ്രസിഡൻറ് കെ.എൻ. വിജയൻ, സെക്രട്ടറി പി.എൻ. വിജയൻ, വൈസ് പ്രസിഡൻറ് വി.കെ. ബാബു, ജോ. സെക്രട്ടറി പി.എസ്. വിജയൻ, എം.എസ്. സതീശൻ, വി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. റോഡ് വൃത്തിയാക്കി കൽപറ്റ: പുത്തുർവയൽ-മാങ്ങാവയൽ റോഡ് ശ്രമദാനമായി വൃത്തിയാക്കി. പുത്തൂർവയൽ യുവകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശുചീകരണം. ചിന്നൻ റഫീഖ്, നിസാർ കുന്നത്ത്, ജെറീഷ്, സിനോസ്, എം.വി. അഷ്റഫ്, വി.ടി. റഷീദ്, പി.ടി. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.