ഒഴിയാതെ മഴ: റോഡുകൾ വെള്ളത്തിൽ

ഒഴിയാതെ മഴ; റോഡുകൾ വെള്ളത്തിൽ കോഴിക്കോട്: മഴ ഒഴിയാതെ പെയ്തതോടെ ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. വടകര, കോഴിക്കോട് ഭാഗത്ത് വെള്ളക്കെട്ട് ജനജീവിതത്തെ ബാധിച്ചു. ഏതു സാഹചര്യത്തെയും നേരിടാന്‍ ജില്ല ഭരണകൂടം സജ്ജമാണെന്ന് കലക്ടർ അറിയിച്ചു‍. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് താലൂക്ക് ഒാഫിസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സെല്ലുകൾ തുടങ്ങി. കടൽക്ഷോഭവും ഉരുൾപൊട്ടലുമുണ്ടാവുന്ന സന്ദർഭത്തിൽ അടിയന്തരമായി ഇടപെടാൻ കടലോര, മലയോര മേഖലകളിൽ പ്രത്യേകം ശ്രദ്ധിക്കാൻ വില്ലേജ് ഒാഫിസർമാർക്ക് നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾക്കായി സ്ഥലം കണ്ടുെവക്കാനും നിർദേശം നൽകി. ഞായറാഴ്ചയും മഴ കനത്തുപെയ്തതോടെ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ടുകള്‍ വ്യാപകമായി. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും പല റോഡുകളിലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. മാവൂര്‍ റോഡ്, രാജാജി റോഡ്, പാവമണി റോഡ്, സ്റ്റേഡിയം ജങ്ഷന്‍, മെഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ലൈബ്രറിക്കു മുന്‍വശം, റാംമോഹന്‍ റോഡ്, പാളയം ബസ്സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷനു മുന്നിലെ റോഡ്, റെയിൽവേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കല്ലായി റോഡ്, മാനാഞ്ചിറ എൽ.െഎ.സിക്കു സമീപം തുടങ്ങി ടൗണിൽ മിക്കയിടത്തും വെള്ളം കെട്ടിക്കിടപ്പാണ്. ശനിയാഴ്ച മുതൽ നഗരത്തിൽ ശക്തമായി മഴ പെയ്യുന്നുണ്ട്. രാജാജി റോഡില്‍ നന്തിലത്ത് ജങ്ഷന്‍ മുതല്‍ സ്റ്റേഡിയം ജങ്ഷന്‍ വരെയും മാവൂര്‍ റോഡില്‍ നന്തിലത്ത് ജങ്ഷന്‍ മുതല്‍ എൽ.ബി.എസി​െൻറ സമീപം വരെയും റോഡരികുകൾ വെള്ളത്തിലാണ്. ഒാവു ചാലുകൾ അടഞ്ഞത് വെള്ളക്കെട്ട് കൂടാൻ കാരണമായി. അഴുക്കുചാലുകളിൽ കേബിളുകള്‍ നിറഞ്ഞതും പ്രശ്നമാണ്. അഴുക്കുചാൽ നവീകരണം നടത്തിയിട്ടും മാവൂര്‍ റോഡില്‍ ചെറിയ മഴയില്‍പോലും വെള്ളം കയറുന്ന സ്ഥിതി തുടരുന്നു. കനോലി കനാലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുന്നതും മാവൂര്‍ റോഡ് മുങ്ങാനിടയാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി കോഴിക്കോട്: മഴ കനത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച ജില്ലയിലെ പ്രഫഷനൽ കോളജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.