കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലെ കുഴികള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി എകരൂല്‍: കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാനപാതയില്‍ ബാലുശ്ശേരി മുതല്‍ താമരശ്ശേരി വരെയുള്ള ഭാഗത്ത് പലയിടത്തും റോഡ് ഭാഗികമായി തകര്‍ന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. ബാലുശ്ശേരി മുതല്‍ താമരശ്ശേരി വരെ നിരവധിയിടങ്ങളിലാണ് വന്‍കുഴികള്‍ രൂപപ്പെട്ടത്. ഉണ്ണികുളം പഞ്ചായത്ത് ഒാഫിസിനടുത്തും പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്കൂളിനടുത്തും റോഡ് പകുതിയിലേറെയും തകര്‍ന്ന് തരിപ്പണമായിട്ട് മാസങ്ങളായി. കരുമലയിലും എസ്റ്റേറ്റ്മുക്ക് ഭാഗങ്ങളിലും റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ടാറിങ് അടര്‍ന്ന് കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലാണ്. ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവിണ് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ സംസ്ഥാനപാതയില്‍കൂടി ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് സര്‍വിസ് നടത്തുന്നത്. വയനാട്ടിലേക്കും അരീക്കോട്, നിലമ്പൂര്‍ ഭാഗങ്ങളിലേക്കടക്കം നിരവധി ദീര്‍ഘദൂര ബസുകളും ഇതുവഴിയാണ് കടന്നുപോകുന്നത്. മുക്കം, അരീക്കോട് ഭാഗങ്ങളിലെ ക്രഷറുകളിലേക്കുള്ള നൂറുകണക്കിന് ടിപ്പര്‍ വാഹനങ്ങളും ഈ റൂട്ടിലൂടെ ഓടുന്നുണ്ട്. പ്രഫഷനല്‍ കോളജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. തിരക്കേറിയ ഈ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് മാസങ്ങളായി. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി കുഴികളടക്കാന്‍ പി.ഡബ്ല്യു.ഡി അധികാരികള്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിശ്വകര്‍മ ജയന്തി എകരൂൽ: ഭാരതീയ മസ്ദൂർ സംഘം വിശ്വകർമജയന്തി ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. എസ്റ്റേറ്റ്മുക്കിൽ ചേർന്ന പൊതുപരിപാടിയിൽ കെ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ പുത്തൂർവട്ടം യോഗം ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ബാബുരാജ്, ശശിധരൻ പൂനൂർ, ടി.കെ. റീന, അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.