ബാലുശ്ശേരിയിൽ ഇ.എസ്​.​െഎ ഡിസ്​പെൻസറി സ്ഥാപിക്കുന്നു

ബാലുശ്ശേരി: പ്രദേശത്ത് ഇ.എസ്.െഎ ഡിസ്പെൻസറി സ്ഥാപിക്കുന്നു. സംസ്ഥാനത്ത് പുതിയ 18 ഇ.എസ്.െഎ ഡിസ്പെൻസറികൾ സ്ഥാപിക്കുന്നതിൽ ഒന്ന് ബാലുശ്ശേരിയിലാണ്. ഇ.എസ്.െഎ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്കുള്ള ആരോഗ്യ സംരക്ഷണത്തി​െൻറ ഭാഗമായി സൗജന്യ ചികിത്സ സൗകര്യം ലഭ്യമാകാൻ ഇതുമൂലം കഴിയും. ഒരു മെഡിക്കൽ ഒാഫിസറടക്കം ഒമ്പത് സ്ഥിരം ജീവനക്കാർ ഇവിടെയുണ്ടാകും. ബാലുശ്ശേരി പഞ്ചായത്ത് ലൈബ്രറി സംസ്കാരിക കേന്ദ്രം കെട്ടിടത്തിൽ ഡിസ്പെൻസറിക്ക് ആവശ്യമായ സ്ഥല സൗകര്യം ഒരുക്കാൻ പഞ്ചായത്ത് ശ്രമം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.