കാര്‍ അപകടത്തില്‍ പെട്ടു; വൈദ്യുതിക്കാലുകളും മതിലും തകര്‍ന്നു

ഉള്ള്യേരി: ഈസ്റ്റ് മുക്കിന് സമീപം കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് മൂന്നു വൈദ്യുതിക്കാലുകളും വീടി​െൻറ ചുറ്റുമതിലും തകന്നു. ശനിയാഴ്ച പകല്‍ 12ഒാടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കാറി​െൻറ മുന്‍ഭാഗവും പാടേ തകര്‍ന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈകീട്ട് ആറോടെയാണ് പ്രദേശത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.