അമിത വൈദ്യുതി പ്രവാഹം: വൈദ്യുതോപകരണങ്ങൾ പൊട്ടിത്തെറിച്ച് വൻനാശം

പേരാമ്പ്ര: അമിത വൈദ്യുതി പ്രവാഹം കാരണം വീട്ടിലെ വൈദ്യുതോപകരണങ്ങൾ പൊട്ടിത്തെറിച്ച് വൻനാശം. പേരാമ്പ്ര സിൽവർ കോളജിന് സമീപം കണിയാങ്കണ്ടി റസാഖി​െൻറ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ പൊട്ടിത്തെറിയുണ്ടായത്. റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയുടെ ചുമരി​െൻറ പ്ലാസ്റ്ററിങ് തകരുകയും ചുമരിന് വിള്ളൽ വീഴുകയും ചെയ്തു. കിച്ചൺ കബോർഡ് പൂർണമായും തകർന്നു. ഗ്യാസ് സ്റ്റൗവിനും പാത്രങ്ങൾക്കും കേടു സംഭവിച്ചു. ജാലകത്തി​െൻറ ഗ്ലാസും തകർന്നിട്ടുണ്ട്. ടി.വി, വാഷിങ് മെഷീൻ, ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. വീടി​െൻറ വയറിങ്ങും പാടെ നശിച്ചു. പൊട്ടിത്തെറിയെ തുടർന്ന് വീട്ടുപകരണങ്ങൾക്ക് തീ പിടിക്കുകയും ചെയ്തു. പേരാമ്പ്രയിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സും പൊലീസും എത്തിയാണ് തീ അണച്ചത്. സമീപത്തെ കണിയാംകണ്ടി ഫാത്തിമ, കുന്നോത്ത് പൊയിൽ പ്രദീപൻ, കണിയാംകണ്ടി അനസ് എന്നിവരുടെ വീട്ടിലും അമിത വൈദ്യുതി പ്രവാഹമുണ്ടായി. വീട്ടുപകരണങ്ങളും വയറിങ്ങും ഇവിടങ്ങളിലും കത്തിനശിച്ചു. എവിടെയും വീട്ടുകാർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ ഉണ്ടാവുന്ന അമിത വൈദ്യുതി പ്രവാഹം തടയാൻ നടപടി സ്വീകരിക്കുന്നുവെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ഗൗനിക്കാത്തതാണ് ഈ അപകടത്തിനു കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.