പേരാമ്പ്ര: നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ചക്കിട്ടപാറ വില്ലേജിെൻറ പുതിയ ഓഫിസ് കെട്ടിടം തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്‌തു. ഇപ്പോൾ ചക്കിട്ടപാറയിൽ പ്രവർത്തിക്കുന്ന താൽക്കാലിക വില്ലേജ് ഒാഫിസ് അസൗകര്യങ്ങൾക്ക് നടുവിലാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ഇടതു മുന്നണിക്കുള്ളിലെ തർക്കമാണ് വില്ലേജ് ഒാഫിസ് ഉദ്ഘാടനം ചെയ്യാൻ കാലതാമസമുണ്ടാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പെരുവണ്ണാമൂഴിയിലെ പഴയ വില്ലേജ് ഒാഫിസ് കെട്ടിടം പൊളിച്ചാണ് പുതിയത് നിർമിച്ചത്. പഞ്ചായത്തിൽതന്നെയുള്ള തണ്ടോറപ്പാറയിൽ നിർമിച്ച പുതിയ വില്ലേജ് ഒാഫിസ് കെട്ടിടവും നോക്കുകുത്തിയായി കിടക്കുകയാണെന്ന് സമരക്കാർ പറയുന്നു. വില്ലേജ് ഓഫിസുകൾ അടിയന്തരമായി തുറന്നുകൊടുക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജേഷ് തറവട്ടത്ത് പ്രതീകാത്മക ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജസ്റ്റിൻ രാജ് അധ്യക്ഷത വഹിച്ചു. ഗിരീഷ് കോമച്ചംകണ്ടി, വിശാൽ ആൻറണി, സി. ഭവിന്ദ്, രജീഷ് പൂഴിത്തോട്, ലിൻസ് ലൂക്കോസ്, സി.ടി. ജിജോ, മുഹമ്മദ് ഷരീഫ്, പ്രമോദ് കിഴക്കയിൽ, വി.ജെ. അനൂപ്, വി. ലിേൻറാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.