കൊയിലാണ്ടി: കോടികൾ ചെലവഴിച്ച് നിർമിച്ച റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്നു. കിലോമീറ്ററിന് ഒരു കോടി ചെലവിട്ട് നവീകരിച്ച മുചുകുന്ന് റോഡിനാണ് ഇൗ ദുരിതം. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചായിരുന്നു പ്രവൃത്തി. സ്ഥിരം വെള്ളം കെട്ടിനിൽക്കുന്നത് റോഡിെൻറ തകർച്ചക്ക് കാരണമാകും. ദേശീയപാത വിഭാഗത്തിെൻറ മേൽനോട്ടത്തിലായിരുന്നു പ്രവൃത്തി. അന്നേ നാട്ടുകാർ റോഡിെൻറ അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കരാറുകാരനൊപ്പം നിൽക്കുകയായിരുന്നു ഉദ്യോഗസ്ഥരെന്ന് ആക്ഷേപമുണ്ട്. ശരിയായി ഒരു ഒാവുചാൽ നിർമിക്കാൻ പോലും 11 കോടി ചെലവഴിച്ചിട്ടും തയാറായില്ല. റോഡിെൻറ താണ ഭാഗം ഉയർത്തുന്നതും പരിഗണിച്ചില്ല. ദേശീയപാതയിൽ തിക്കോടിയിൽനിന്ന് ആരംഭിച്ച് പുറക്കാട്, മുചുകുന്ന് വഴി ആനക്കുളത്താണ് 11 കിലോമീറ്റർ വരുന്ന റോഡ് അവസാനിക്കുന്നത്. റോഡിന് ചില ഭാഗങ്ങളിൽ ആവശ്യത്തിൽ കൂടുതൽ ഉയരവുമുണ്ട്. ഇതും ഗതാഗതത്തിന് പ്രശ്നമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.